ന്യൂഡല്‍ഹി: വിജയവാഡയില്‍ കോവിഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാകും ഈ തുക നല്‍കുകയെന്നും പിഎംഒ വ്യക്തമാക്കി.സ്വര്‍ണ പാലസ് ഹോട്ടലിലാണ് രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 10 പേര്‍ മരിക്കുകയും 20 കൊവിഡ് രോഗികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

