Dailyhunt
വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു: ഒരാള്‍ രക്ഷപ്പെട്ടു | Students

വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു: ഒരാള്‍ രക്ഷപ്പെട്ടു | Students

Times Kerala 1 week ago

യനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. (2 students drowned to death in Bavali River, One survives)

കൂടെയുണ്ടായിരുന്ന മുബഷീർ എന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. മൈസൂരിലെ വിനോദയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ ബാവലിയിലെ മഖാം സന്ദർശിക്കാനായാണ് വിദ്യാർത്ഥികള്‍ അവിടെ ഇറങ്ങിയത്.

മഖാമിന് സമീപമുള്ള പുഴയില്‍ മുബഷീർ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മുബഷീറിനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയതാണ് അദിനാനും ആഷിഖും. എന്നാല്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട മുബഷീർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala