Tuesday, 07 Jul, 10.42 am Times Kerala

ദേശീയം
വിശാഖപട്ടണത്തെ വിഷവാതക ദുരന്തം: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിക്ക് വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹൈദരാബാദ്: വിശാഖപട്ടണം എല്‍ജി പ്ലാന്‍റിലെ വിഷവാതക ദുരന്തത്തെ കുറിച്ച്‌ പഠിച്ച വിദഗ്ധസമിതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. രാസ വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്‍ജി പ്ലാന്‍റിനുണ്ടായ ഗുരുതര വീഴ്ചയാണ് വന്‍ ദുരന്തത്തില്‍ അവസാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കമ്ബനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

സ്പെഷല്‍ ചീഫ് സെക്രട്ടറി ടി. നീരഭ് കുമാ‍ര്‍ അധ്യക്ഷനായ എട്ടംഗ സമിതിയാണ് മുഖ്യമന്ത്രി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മെയ് ഏഴിന് സ്റ്റൈറീന്‍ സൂക്ഷിച്ചിരുന്ന ടാങ്കില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ് അപകട കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇത്തരം രാസവസ്തുക്കള്‍ സൂക്ഷിക്കുമ്ബോള്‍ ഫാക്ടറിയില്‍ അന്തരീക്ഷ ഊഷ്മാവ് കൃത്യമായി നിലനിര്‍ത്തിയില്ലെന്നും പറയുന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേണം ;മു​ല്ല​പ്പ​ള്ളി.

ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരം ഫാക്ടറികളില്‍ ഒരുക്കേണ്ട പ്രത്യേക സുരക്ഷാ സംവിധാനങ്ങളെ കുറിച്ച്‌ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും കമ്ബനി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മെയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ പ്ലാന്റിലുണ്ടായ ദുരന്തത്തില്‍ 14 പേരാണ് മരിച്ചത്. നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top