Thursday, 19 Mar, 12.58 pm Times Kerala

കേരളം
വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം, നൈമയുടെ ജീവന്‍ കവര്‍ന്നത് ദേശീയപാതയില്‍ ഉണ്ടായ അപകടം

ചാവക്കാട്: ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചാവക്കാട് വിശ്വനാഥക്ഷേത്രത്തിന് സമീപം ദേശീയ പാതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ന് ആണ് സംഭവം. ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയായ മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ബേബിറോഡിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വടക്കേക്കാടുള്ള ബാങ്കിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൈമയെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top