തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയില്‍ സി പി എം - കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘർഷം.
സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലില്‍ കലാശിച്ചത്.(Clashes in Varkala before voting, CPM – Congress workers clash)
റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡ് നിർദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഇരുവിഭാഗം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സംഘർഷ സാധ്യതകള്‍ ഒഴിവാക്കാൻ കർശന നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

