Dailyhunt
വോട്ടിന് നോട്ട് ആരോപണം: തിരഞ്ഞെടുപ്പ് ദിവസം വെട്ടിലായി BJP; രാഷ്ട്രീയ പോര് മുറുകുന്നു | BJP

വോട്ടിന് നോട്ട് ആരോപണം: തിരഞ്ഞെടുപ്പ് ദിവസം വെട്ടിലായി BJP; രാഷ്ട്രീയ പോര് മുറുകുന്നു | BJP

Times Kerala 1 week ago

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് കോഴ ആരോപണം.

എൻഡിഎ സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനിടെ വോട്ടർമാർക്ക് പണം നല്‍കിയെന്ന വിവാദം വോട്ടെടുപ്പ് ദിവസവും സജീവ ചർച്ചയാക്കാൻ യുഡിഎഫും എല്‍ഡിഎഫും തീരുമാനിച്ചതോടെ രാഷ്ട്രീയ പോര് കടുത്തു.(Allegation of bribing for votes, BJP loses ground on election day, political battle intensifies)

പാലക്കാട്‌ സൗത്ത് പൊലീസാണ് വോട്ടിന് കോഴ നല്‍കിയെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം നല്‍കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റം.

സ്ത്രീ വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം. പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ വയോധികയുടെ വീട്ടിലെത്തി പരിശോധന നടത്തി. എന്നാല്‍, തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് വയോധികയും കുടുംബവും ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala