Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യത്യസ്തമായ രുചിയില്‍ മലബാര്‍ സ്പെഷ്യല്‍ ഇറച്ചി പുട്ട് തയ്യാറാക്കാം | Irachi Puttu

വ്യത്യസ്തമായ രുചിയില്‍ മലബാര്‍ സ്പെഷ്യല്‍ ഇറച്ചി പുട്ട് തയ്യാറാക്കാം | Irachi Puttu

Times Kerala 2 days ago

ലയാളികളുടെ ഇഷ്ടപ്പെട്ട വിഭവമാണ് പുട്ട്. പുട്ടും പഴവും, പപ്പടവും കടലക്കറിയും അങ്ങനെ എന്ത് ചേർത്ത് കഴിക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്.

വ്യത്യസ്തമായ രുചിയില്‍ തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്ത് പുട്ട് തയാറാക്കാം. മലബാറുകാരുടെ സ്പെഷ്യല്‍ ഐറ്റമാണ് ഈ ഇറച്ചിപ്പുട്ട്. (Irachi Puttu)

ചേരുവകള്‍:

അരി പൊടി – 2 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
ചിരകിയ തേങ്ങ – 1 1/2 കപ്പ്

മസാലയ്ക്ക് വേണ്ടി:

ചിക്കൻ – 350 ഗ്രാം (കാല്‍ ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ മുളകുപൊടി, കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ടീസ്പൂണ്‍ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച്‌ വയ്ക്കുക.)
സവാള – 2 ഇടത്തരം
പച്ച മുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
തക്കാളി – 1 /2
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറി വേപ്പില
മല്ലി ഇല
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാലപൊടി - 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം :

ആദ്യം പുട്ടിനു കുഴയ്ക്കുന്ന പോലെ അരിപൊടി കുഴച്ചു മാറ്റിവയ്ക്കുക.
ശേഷം ഇറച്ചി കുക്കറില്‍ ഇട്ടു നന്നായി വേവിക്കുക. ചൂടറിയതിനു ശേഷം ഇറച്ചി ചെറുതാക്കിയിടുക.ഒരു പാൻ വച്ച്‌ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച്‌ സവാള ഇടുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കളർ മാറി വരുമ്പോള്‍ പൊടികള്‍ ചേർക്കാം. പൊടിയുടെ പച്ചമണം മാറിയാല്‍ തക്കാളി ഇടുക. തക്കാളി നല്ലതുപോലെ വെന്തശേഷം ഇതിലേക്ക് ഇറച്ചി ചേർത്ത് ഇളക്കുക. ശേഷം പുട്ടുകുറ്റിയില്‍ പുട്ടുപൊടി, ചിക്കൻ തേങ്ങാ എന്നിവയും നിറച്ചു ആവി കയറ്റുക. ഇറച്ചി പുട്ട് റെഡി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala