Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്: സര്‍വ്വീസുകള്‍ വൈകി, റദ്ദാക്കി; യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം| SpiceJet Flight Delay

യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്: സര്‍വ്വീസുകള്‍ വൈകി, റദ്ദാക്കി; യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം| SpiceJet Flight Delay

Times Kerala 1 week ago

കൊച്ചി: സർവീസുകള്‍ തുടർച്ചയായി വൈകിയും റദ്ദാക്കിയും സ്പൈസ് ജെറ്റ് എയർലൈൻസ്. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നതിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവമടക്കം കൊച്ചിയിലും ദുബൈയിലും യാത്രക്കാർ വലിയ ദുരിതത്തിലാണ്.(SpiceJet Flight Delay, Passengers of SpiceJet were left stranded at Kochi and Dubai airports)

ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം 12 മണിക്കൂറിലേറെ വൈകിയാണ് സർവീസ് നടത്തുന്നത്. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കാത്തിരിക്കേണ്ടി വന്നതോടെയാണ് യാത്രക്കാരിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. വിമാനം വൈകാതെ കൊച്ചിയിലെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചനയെങ്കിലും, വൈകാനുള്ള വ്യക്തമായ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതിനിടെ, കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം അവസാന നിമിഷം റദ്ദാക്കിയത് വിമാനത്താവളത്തില്‍ വൻ പ്രതിഷേധത്തിന് വഴിവെച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന വിമാനം, പുലർച്ചെ രണ്ടു മണിയോടെ പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി 11 മണിയോടെ വിമാനം പൂർണമായും റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. അറിയിപ്പ് വരുമ്പോഴേക്കും യാത്രക്കാർ വിമാനത്താവളത്തില്‍ എത്തിച്ചേർന്നിരുന്നു.

Story Summary

Passengers of SpiceJet were left stranded at Kochi and Dubai airports due to long delays and sudden flight cancellations. A passenger fell ill after waiting inside a Dubai-Kochi flight delayed for over 12 hours. Meanwhile, passengers at Kochi airport protested after a Delhi-bound flight was abruptly cancelled late at night.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala