Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎസില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഇന്ത്യൻ യുവാവ് അറസ്റ്റില്‍; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു നല്‍കി | Raajitha Sabbineni Murder Case

യുഎസില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ഇന്ത്യൻ യുവാവ് അറസ്റ്റില്‍; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു നല്‍കി | Raajitha Sabbineni Murder Case

Times Kerala 2 days ago

മേരിക്കയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലുള്ള കാമുകിക്ക് അയച്ച സംഭവത്തില്‍ ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു (Raajitha Sabbineni Murder Case).

ബെല്‍വ്യൂവില്‍ താമസിച്ചിരുന്ന 30 വയസ്സുകാരനായ അവിനാഷ് നാർനെയാണ് ഭാര്യ രാജീത സബ്ബിനേനിയെ (27) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ ഒമ്പത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.

2025 ഒക്ടോബർ 27-നാണ് ഭാര്യയെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്നും പ്രതികരിക്കുന്നില്ലെന്നും അവിനാഷ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി വാതില്‍ തകർത്ത് അകത്തു കടന്നപ്പോള്‍ രാജീതയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നായിരുന്നു അവിനാഷിന്റെ വാദം. എന്നാല്‍, അപ്പാർട്ട്‌മെന്റില്‍ മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അന്വേഷണത്തില്‍, അവിനാഷിന് ഇന്ത്യയിലുള്ള ഒരു യുവതിയുമായി ദീർഘകാലമായി രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തി. രാജീതയുമായുള്ള വിവാഹത്തിന് അവിനാഷിന്റെ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നതായും വ്യക്തമായിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം നാലു തവണ ഇയാള്‍ കാമുകിയെ വിളിക്കുകയും, ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. അവിനാഷ് നല്‍കിയ പാനീയത്തിന് മരുന്നിന്റെ ചുവയുണ്ടെന്ന് രാജീത നേരത്തെ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍ പരാതിപ്പെട്ടിരുന്നു. കൊലപാതകത്തിന് കേസെടുത്ത അവിനാഷ് നിലവില്‍ ജയിലിലാണ്.

Summary: An Indian software engineer, Avinash Narne, has been arrested in the U.S. for the strangulation murder of his wife, Raajitha Sabbineni, which occurred in October 2025. Investigations revealed that Narne had been maintaining a long-term secret relationship with a woman in India-who even attended his wedding-and sent her a photograph of his wife’s body following the crime.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala