Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുപിയില്‍ പണം നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

യുപിയില്‍ പണം നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Times Kerala 5 years ago

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ പണം നല്‍കി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. ഖതാംപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. കൃപ ശങ്കര്‍ സന്‍ഖ്വാറിനെതിരെയാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്. സന്‍ഖ്വാര്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ഖതാംപൂരില്‍ നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് വലിയ പ്രചാരണ പരിപാടികളാണ് പ്രദേശത്ത് നടത്തുന്നത്. ഇതിനിടെയാണ് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്. പ്രചാരണത്തിനായി എത്തിയ സന്‍ഖ്വാര്‍ ആരുമില്ലാത്ത സ്ഥലത്തുകൊണ്ടുപോയി വോട്ടര്‍ക്ക് പണം നല്‍കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാറാണ് സന്‍ഖ്വാറിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ സന്‍ഖ്വാറിന് മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, വോട്ടറെ സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala