സിഎംആർഎല്‍-എക്സാലോജിക് (CMRL Exalogic Case) ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി (Kerala High Court CMRL Case).
അന്വേഷണം അടിയന്തരമായി തടയണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സിഎംആർഎല്‍ സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
വർഷങ്ങളായി തുടരുന്ന കേസായതിനാല്‍ അപ്പീലില്‍ വേഗത്തില്‍ വിശദമായ വാദം കേട്ട് അന്തിമ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. തിങ്കളാഴ്ച പരിഗണിച്ച കേസില്‍ ഇഡിയും സിഎംആർഎല്ലും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉന്നയിച്ചത്.
Malayali Groom Dies In US: വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നു വീണു; അമേരിക്കയില്‍ മലയാളി നവവരന് ദാരുണാന്ത്യം
ചെയ്യാത്ത സേവനങ്ങള്‍ക്ക് പ്രതിഫലമായി രണ്ട് കോടിയിലധികം രൂപ കൈപ്പറ്റിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. അതേസമയം, മറ്റേതെങ്കിലും ഏജൻസിയുടെ എഫ്‌ഐആറോ പിഎംഎല്‍എ അന്വേഷണത്തിന് ആവശ്യമായ പ്രെഡിക്കേറ്റ് ഒഫൻസോ ഇല്ലാത്ത സാഹചര്യത്തില്‍ ഇഡി അന്വേഷണം നിയമപരമല്ലെന്നാണ് സിഎംആർഎല്ലിന്റെ വാദം.

എസ്‌എഫ്‌ഐഒ റിപ്പോർട്ട് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനെ അന്തിമ റിപ്പോർട്ടായി കണക്കാക്കാനാകില്ലെന്നും സിഎംആർഎല്‍ കോടതിയെ അറിയിച്ചു. ഇഡിക്കായി അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ ഹാജരായപ്പോള്‍, സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് വാദിച്ചത്.
Praveshanolsavam 2026:രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകള്‍ തുറന്നു; സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി, മഴ ആശങ്കയ്ക്കിടെ സൈബർ സുരക്ഷാ പ്രതിജ്ഞയും
അതേസമയം, ബംഗളൂരു ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച നിർണായക രേഖകളും വിവരങ്ങളും ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചു. വരും ദിവസങ്ങളില്‍ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്മെന്റിനെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം. കേസില്‍ വിശദമായ വാദം കേട്ടശേഷമായിരിക്കും ഹൈക്കോടതിയുടെ അന്തിമ തീരുമാനം.
സിഎംആർഎല്‍ പണം എത്തിയത് പിന്നാലെ എംപവറിലേക്ക് കൈമാറ്റം
സിഎംആർഎല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. സിഎംആർഎലില്‍നിന്ന് പ്രതിഫലമായി ലഭിച്ച 2.78 കോടി രൂപയില്‍ 45 ലക്ഷം രൂപ ശശിധരൻ കർത്തായുടെ നോണ്‍ ബാങ്കിങ് ഫിനാൻസ് സ്ഥാപനമായ എംപവർ ഇന്ത്യ ലിമിറ്റഡിലേക്ക് ടി. വീണ കൈമാറിയതായി എക്സാലോജിക് കമ്പനിയുടെ ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു.
എസ്‌എഫ്‌ഐഒ റിപ്പോർട്ടിനൊപ്പം ചേർത്ത ചാർട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സിഎംആർഎലില്‍നിന്ന് ഓരോ തവണയും എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെ 4 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍നിന്ന് തുക എംപവർ ഇന്ത്യയിലേക്ക് മാറ്റിയതായാണ് രേഖകളിലുള്ളത്.
വീണയ്ക്ക് ശശിധരൻ കർത്താ നല്‍കിയ 50 ലക്ഷം രൂപയുടെ വായ്പ തിരിച്ചുപിടിക്കാൻ പൊതുമേഖലാ സ്ഥാപനമായ സിഎംആർഎലിനെ ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തല്‍. വായ്പ തിരിച്ചടച്ചതിനു പുറമേ, 2.33 കോടി രൂപ വീണയുടെയും എക്സാലോജിക്കിന്റെയും കൈവശം എത്തിയതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2017-ല്‍ സിഎംആർഎലും എക്സാലോജിക്കും തമ്മില്‍ കരാർ നിലവില്‍വന്നു. അതനുസരിച്ച് വീണയ്ക്ക് മാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് 3 ലക്ഷം രൂപയുമായിരുന്നു പ്രതിഫലം. 2017 മേയ് മുതല്‍ 2019 ജനുവരി വരെ ലഭിച്ച പല തുകയും എക്സാലോജിക്കില്‍നിന്ന് നേരിട്ട് എംപവർ ഇന്ത്യയിലേക്ക് കൈമാറിയതായി ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സ്ഥിരമായി തുക കൈമാറ്റം നടന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2019 ജനുവരിയില്‍ സിഎംആർഎലില്‍ ആദായനികുതി റെയ്ഡ് നടക്കുന്നതുവരെ ഈ പണമിടപാടുകള്‍ തുടർന്നു. ഇതിനോടകം 45 ലക്ഷം രൂപ എംപവറിലേക്ക് കൈമാറിയിരുന്നു. കൂടാതെ, സിഎംആർഎലുമായുള്ള കരാറിന് മുൻപ് 2016 നവംബറില്‍ 4 ലക്ഷം രൂപയും തിരിച്ചടച്ചതായി രേഖകളുണ്ട്. ഇതോടെ ആകെ 49 ലക്ഷം രൂപ എംപവറിന് തിരിച്ചുകിട്ടിയെന്നാണ് കണ്ടെത്തല്‍.
12 ശതമാനം പലിശയ്ക്കായിരുന്നു 50 ലക്ഷം രൂപയുടെ വായ്പ നല്‍കിയിരുന്നത്. റെയ്ഡ് ഉണ്ടായില്ലെങ്കില്‍ പലിശ ഉള്‍പ്പെടെ കൂടുതല്‍ തുക ഈ രീതിയില്‍ തിരിച്ചുപിടിക്കാനായിരുന്നു ശ്രമമെന്ന സംശയവും അന്വേഷണ ഏജൻസികള്‍ പരിശോധിക്കുന്നുണ്ട്.

