Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Malayali Groom Dies In US: വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; അമേരിക്കയില്‍ മലയാളി നവവരന് ദാരുണാന്ത്യം

Malayali Groom Dies In US: വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; അമേരിക്കയില്‍ മലയാളി നവവരന് ദാരുണാന്ത്യം

മേരിക്കയിലെ ജോർജിയയില്‍ വിവാഹദിനത്തില്‍ ഉണ്ടായ ഹെലികോപ്ടർ അപകടത്തില്‍ മലയാളിയായ നവവരൻ (Malayali Groom Dies In US) മരണപ്പെട്ടു.

മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് അപകടത്തില്‍ Dave Fiji Helicopter Crash) മരിച്ചത്. ഹെലികോപ്ടർ പൈലറ്റും സംഭവസ്ഥലത്തുവെച്ച്‌ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വധു ജെസ്നി സാം ആശുപത്രിയില്‍ ചികിത്സയിലാണ്.

നോർത്ത് ജോർജിയയില്‍ നടന്ന വിവാഹചടങ്ങുകള്‍ക്ക് ശേഷം അറ്റ്ലാന്റയിലേക്കു പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ഡോസണ്‍വില്ലിന് സമീപം നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന റോബിൻസണ്‍ ആർ66 ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.



അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദുർഘടമായ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നുവീണതോടെ രക്ഷാപ്രവർത്തനവും ഏറെ ബുദ്ധിമുട്ടേറിയതായി. അഞ്ചു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ഗുരുതര പരിക്കുകളോടെ ജെസ്നിയെ രക്ഷപ്പെടുത്തിയത്.

Nedumangad Child Death Case: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം: 'കരഞ്ഞത് പ്രകോപിപ്പിച്ചു'; കുറ്റം സമ്മതിച്ച്‌ അഷ്‌കർ, അമ്മയും രണ്ടാനച്ഛനും റിമാൻഡില്‍



ഡേവ് ഫിജി ഡെല്‍റ്റ എയർലൈൻസില്‍ പൈലറ്റായി ജോലി ചെയ്തുവരികയായിരുന്നു. വർഷങ്ങള്‍ക്കു മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ കടവാക്കുഴി സ്വദേശികളായ ഫിജി ജോർജ് - ഹേബ ഫിജി ദമ്പതികളുടെ മകനാണ് ഡേവ്. തലവടി ചുണ്ടുകാട്ടില്‍ ജെസ്വിൻ വില്ലയില്‍ സാം ഉമ്മൻ - ഷീല സാം ദമ്പതികളുടെ മകളാണ് ജെസ്നി സാം.


Praveshanolsavam 2026:രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകള്‍ തുറന്നു; സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി, മഴ ആശങ്കയ്ക്കിടെ സൈബർ സുരക്ഷാ പ്രതിജ്ഞയും

സംഭവത്തില്‍ നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഗുജറാത്ത് സ്വദേശിനി സൂപ്പർമാർക്കറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു



അമേരിക്കയിലെ വിർജീനിയയില്‍ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ഗുജറാത്ത് സ്വദേശിനി വെടിയേറ്റ് കൊല്ലപ്പെട്ടു. മെഹ്സാന ജില്ലയിലെ ബിജാപുർ സ്വദേശിനിയായ മേഘ്നാബെൻ പട്ടേല്‍ (45) ആണ് കൊല്ലപ്പെട്ടത്.

കവർച്ചാ ശ്രമത്തിനിടെ മുഖംമൂടി ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സാധനം വാങ്ങാനെത്തിയ ഉപഭോക്താവെന്ന വ്യാജേന കടയില്‍ പ്രവേശിച്ച ഇയാള്‍ കൗണ്ടറിന് സമീപം ജീവനക്കാരിയുമായി കുറച്ച്‌ സമയം സംസാരിച്ചു നിന്നതിന് പിന്നാലെ ജാക്കറ്റില്‍ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങളില്‍ അക്രമി കൗണ്ടറിനരികില്‍ നിന്ന് സംസാരിക്കുന്നതും പിന്നീട് പെട്ടെന്ന് തോക്ക് എടുത്ത് വെടിയുതിർക്കുന്നതും കാണാം. തുടർന്ന് കൗണ്ടറിന് മുകളില്‍ കയറി വീണ്ടും വെടിയുതിർക്കുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.


പത്ത് വർഷമായി അതേ സൂപ്പർമാർക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു മേഘ്നാബെൻ പട്ടേല്‍. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേല്‍, മക്കളായ നക്ഷിബെൻ, സ്മിത്ത് എന്നിവർക്കൊപ്പം അമേരിക്കയില്‍ താമസിച്ചുവരുകയായിരുന്നു അവർ.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ വാഹനാപകടം; തെലങ്കാന വിദ്യാർത്ഥിനി നവ്യ മരിച്ചു



അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. തെലങ്കാന സ്വദേശിനിയായ നവ്യ ഗഡുസു ആണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടത്. പാർട്ട് ടൈം ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

അമിത വേഗതയില്‍ എത്തിയ മറ്റൊരു വാഹനം നവ്യ സഞ്ചരിച്ചിരുന്ന മിനിവാനില്‍ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് ഗുരുതരമായ നാശനഷ്ടം സംഭവിച്ചു.
രണ്ട് വർഷം മുമ്പാണ് നവ്യ ഉന്നത പഠനത്തിനായി തെലങ്കാനയില്‍ നിന്ന് അമേരിക്കയിലേക്ക് പോയത്. അപകടവിവരം അവരുടെ സുഹൃത്തുക്കളാണ് നാട്ടില്‍ അറിയിച്ചത്.

മിനിവാനില്‍ ഉണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും ഇൻഡിയാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam