Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Scooter Exports: ചെറിയ കളിയല്ല, കയറ്റിപ്പോകുന്നത് ലക്ഷക്കണക്കിന്, ഇന്ത്യന്‍ സ്‌കൂട്ടറുകള്‍ വിദേശ നിരത്തിലും സൂപ്പര്‍ ഹിറ്റ്

Scooter Exports: ചെറിയ കളിയല്ല, കയറ്റിപ്പോകുന്നത് ലക്ഷക്കണക്കിന്, ഇന്ത്യന്‍ സ്‌കൂട്ടറുകള്‍ വിദേശ നിരത്തിലും സൂപ്പര്‍ ഹിറ്റ്

2025-2026 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സ്‌കൂട്ടര്‍ വ്യവസായം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 8.11 ദശലക്ഷം യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പന നേടി കുതിപ്പ് നടത്തിയതിന് പുറമെ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറുകളുടെ കയറ്റുമതിയിലും വന്‍ വളര്‍ച്ച രേഖപ്പെടുത്തി (Scooter Exports).

തുടര്‍ച്ചയായ മൂന്നാം സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ സ്‌കൂട്ടര്‍ കയറ്റുമതി അര ദശലക്ഷം യൂണിറ്റുകള്‍ കടന്നു. 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 6.83 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനം കൂടുതലാണ് (Top Exported Scooters).

റെക്കോര്‍ഡ് സ്‌കൂട്ടര്‍ കയറ്റുമതിയുണ്ടായ 2025-2026 കാലയളവില്‍ 25 ശതമാനവും ഹോണ്ട നവിയായിരുന്നു. ആഭ്യന്തര വിപണിയിലെന്നപോലെ, സ്‌കൂട്ടര്‍ കയറ്റുമതിയിലും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) നിര്‍ണായക പങ്ക് വഹിക്കുന്നു.

2025-2026 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 3,52,956 യൂണിറ്റുകളുമായി റെക്കോര്‍ഡ് കയറ്റുമതി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 13 ശതമാനത്തിന്റെ വര്‍ധനവാണ് (2025 സാമ്പത്തിക വര്‍ഷം: 311,977 യൂണിറ്റുകള്‍).

റെക്കോര്‍ഡ് വില്‍പ്പനയുമായി ഹോണ്ട നവി


2016 ഓട്ടോ എക്സ്പോയില്‍ ലോഞ്ച് ചെയ്ത (2020ല്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കി) 109 സിസി ഹോണ്ട നവി, കയറ്റുമതിയുടെ കാര്യത്തില്‍ കുതിപ്പ് തുടരുകയാണ്. രാജസ്ഥാനിലെ തപുകര പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട നവി, ഒരു സ്‌കൂട്ടറിന്റെ സൗകര്യവും മോട്ടോര്‍സൈക്കിളിന്റെ രൂപഭംഗിയും വാഗ്ദാനം ചെയ്യുന്നു.

2025-2026 സാമ്പത്തിക വര്‍ഷത്തില്‍, ഹോണ്ട നവി 1,72,790 യൂണിറ്റുകളുടെ റെക്കോര്‍ഡ് കയറ്റുമതി നേടി, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ശതമാനം കൂടുതലായിരുന്നു (2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 143,583 യൂണിറ്റുകള്‍).


HMSI-യുടെ സ്‌കൂട്ടര്‍ കയറ്റുമതിയുടെ 49 ശതമാനമാണിത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടര്‍ കയറ്റുമതിയുടെ 25 ശതമാനം വിഹിതം നവിക്കുണ്ടായിരുന്നു. യുഎസ് വിപണിയില്‍ നാല് വര്‍ഷത്തിനുള്ളില്‍, ഹോണ്ട നവി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്.



യുഎസ്‌എയില്‍, നവിയുടെ വില നിലവില്‍ 1,899 യുഎസ് ഡോളറാണ് (1,58,000 രൂപ), എന്നിരുന്നാലും കുറഞ്ഞ വേഗത കാരണം ഇത് നഗര ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലാറ്റിന്‍ അമേരിക്കയിലും നവിക്ക് നല്ല ഡിമാന്‍ഡുണ്ട്.

മികച്ച കുതിപ്പുമായി ഡിയോയും എന്‍ടോര്‍ക്കും


2025-2026 സാമ്പത്തിക വര്‍ഷത്തില്‍ നവി, ഡിയോ എന്നിവയുള്‍പ്പെടെ 3,46,105 യൂണിറ്റുകളുമായി ഹോണ്ട സ്‌കൂട്ടര്‍ കയറ്റുമതിയില്‍ 52 ശതമാനം വിഹിതം നേടി. ടിവിഎസ് എന്‍ടോര്‍ക്ക്, ഹീറോ സൂം, സുസുക്കി ആക്സസ് എന്നിവയും കയറ്റുമതിയില്‍ കുതിപ്പുണ്ടാക്കി.

Also Read: മാര്‍ച്ചില്‍ കോളടിച്ച്‌ ടിവിഎസ് ; ജൂപ്പിറ്ററിന് തകര്‍പ്പന്‍ വില്‍പ്പന, ആളെ കൂട്ടിയത് മൈലേജ് മികവും വിലയിലെ ഒതുക്കവും

110 സിസി ഹോണ്ട ഡിയോ 1,36,960 യൂണിറ്റുകളുടെ കയറ്റുമതിയോടൊപ്പം 8 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയും നേടി. അങ്ങനെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനവും മൊത്തം കയറ്റുമതിയുടെ 20 ശതമാനം വിഹിതവും നിലനിര്‍ത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70,105 യൂണിറ്റുകളുമായി 4 ശതമാനം വളര്‍ച്ച കൈവരിച്ച 125 സിസി യമഹ റേയെ മറികടന്ന്, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ എന്‍ടോര്‍ക്ക് 125 (97,467 യൂണിറ്റുകള്‍, (വര്‍ഷം തോറും 50 ശതമാനം വര്‍ധന) 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം സ്ഥാനം നേടി.


2025-2026 സാമ്പത്തിക വര്‍ഷത്തില്‍, സ്‌കൂട്ടര്‍ കയറ്റുമതിയില്‍ എന്‍ടോര്‍ക്കിന് 14 ശതമാനം വിഹിതമുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ പത്താം സ്ഥാനത്തായിരുന്ന 111 സിസി ഹീറോ സൂം അഞ്ച് സ്ഥാനങ്ങള്‍ മുന്നേറി 46,545 യൂണിറ്റുകളും 459 ശതമാനം വളര്‍ച്ചയും നേടി അഞ്ചാം സ്ഥാനത്തെത്തി.

Also Read: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

ഇതോടൊപ്പം, 40,853 യൂണിറ്റുകളുടെ കയറ്റുമതിയും 21 ശതമാനം വളര്‍ച്ചയും നേടി 125 സിസി സുസുക്കി ബര്‍ഗ്മാന്‍ ആറാം സ്ഥാനത്തുമാണ്. 36,355 യൂണിറ്റുകളുമായി ഹോണ്ട ഡിയോ 125 ഏഴാം സ്ഥാനത്താണ്. 10,309 യൂണിറ്റുകള്‍ വിറ്റഴിച്ച്‌ സുസുക്കി ആക്സസിനേക്കാള്‍ (26,046 യൂണിറ്റുകള്‍, വര്‍ഷം തോറും 374 ശതമാനം വര്‍ധന) ഇത് കുതിപ്പുണ്ടാക്കി.

ആക്സസിന്റെ സഹോദര മോഡലായ അവെനിസ് 9,087 യൂണിറ്റുകളുമായി ഒമ്പതാം സ്ഥാനത്താണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ടിവിഎസ് ജൂപ്പിറ്റര്‍ 8,819 യൂണിറ്റുകളുമായി ടോപ്പ് 10 പട്ടികയില്‍ ഇടം നേടി.

2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു ജൂപ്പിറ്റര്‍. അന്നത്തെ 19,504 യൂണിറ്റുകളില്‍ നിന്ന് 55 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam