ടാറ്റയുടെ ജനപ്രിയ മോഡലായ ടിയാഗോയുടെയും ടിയാഗോ സിഎന്‍ജിയുടെയും 2026 പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ മോഡലിന് 4.69 ലക്ഷം രൂപയും സിഎന്‍ജിക്ക് 5.79 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്-ഷോറൂം വില (2026 Tata Tiago).
പുത്തന്‍ ഡിസൈനിലുള്ള എക്സ്റ്റീരിയര്‍, പുതുക്കിപ്പണിത ക്യാബിന്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷതകള്‍. ബേസ് മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ നല്‍കി ടാറ്റ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ഈ വില പരിധിയില്‍ മറ്റൊരു കാറിലുമില്ലാത്ത 'പാഡില്‍ ഷിഫ്റ്ററുകള്‍' ഇതിന്റെ എഎംടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍+, പ്യുവര്‍+ എ, ക്രിയേറ്റീവ്, ക്രിയേറ്റീവ്+ എന്നീ ആറ് വേരിയന്റുകളിലാണ് കാര്‍ ലഭ്യമാവുക (2026 Tata Tiago Explained).
- പുതിയ ലുക്ക്, പുതിയ ക്യാബിന്‍ Tata Tiago യിലുളള മാറ്റങ്ങള്‍
പഴയ ടാറ്റ ടിയാഗോയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പുതിയ മോഡലിന്റെ പുറംമോടിയിലും ഉള്‍ഭാഗത്തും വലിയ മാറ്റങ്ങളുണ്ട്. മുന്നില്‍ പുതിയ എല്‍ഇഡി ഹെഡ് ലാമ്പുകളും ബമ്പറും, പിന്നില്‍ കണക്റ്റഡ് സ്‌റ്റൈലിലുള്ള ടെയില്‍ ലാമ്പുകളും, ഒപ്പം പുതിയ 15 ഇഞ്ച് അലോയ് വീലുകളും ഇതിന് പുതുമ നല്‍കുന്നു.
എന്നാല്‍ വലിപ്പത്തില്‍ മാറ്റമില്ലാത്ത ഈ കാര്‍ 3 പുതിയ നിറങ്ങള്‍ ഉള്‍പ്പടെ ആകെ 6 എണ്ണത്തില്‍ ലഭ്യമാണ്. പാംഗോങ് പള്‍സ്, വാരണാസി വൈബ്രന്‍സ്, സോബോ സെര്‍ജ് എന്നീ മൂന്ന് പുതിയ നിറങ്ങളും; പഴയ മോഡലില്‍ നിന്നുള്ള പ്യുവര്‍ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നീ നിറങ്ങളിലും കാര്‍ ലഭ്യമാണ്.
Mahindra XUV700: ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാല്‍ ഈ കാറിനത് മനസ്സിലാകും, നിങ്ങളുടെയും കൂടെയുള്ളവരുടെയും ജീവന്‍ രക്ഷിക്കും, ഇതാ അത്യാധുനിക ഫീച്ചര്‍ !
ഉള്ളിലേക്ക് വന്നാല്‍ വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ മീറ്റര്‍, രണ്ട് വയര്‍ലെസ് ചാര്‍ജറുകള്‍, റിയര്‍ എസി വെന്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുള്ള പുതിയ ക്യാബിനാണ് നല്‍കിയിരിക്കുന്നത്.

എഎംടി മോഡലുകളില്‍ പാഡില്‍ ഷിഫ്റ്ററുകളും പുതിയ ഡയല്‍ ടൈപ്പ് ഗിയറും നല്‍കിയിട്ടുണ്ട്. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഫിസിക്കല്‍ ബട്ടണുകളാണ് ഇതിലുള്ളത്. കൂടാതെ, സിഎന്‍ജി മോഡലുകള്‍ പെട്രോളിലേക്ക് മാറ്റാതെ നേരിട്ട് സിഎന്‍ജിയില്‍ തന്നെ സ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും.
- 2026 TATA Tiago എഞ്ചിന്‍, സുരക്ഷ, വില
വാഹനത്തിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാറ്റങ്ങളൊന്നുമില്ല. പെട്രോളില്‍ ഇത് 85 bhp കരുത്തും, 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. സിഎന്‍ജിയിലേക്ക് (CNG) മാറുമ്പോള്‍ ഈ കരുത്ത് യഥാക്രമം 74 bhp, 96.5 Nm എന്നിങ്ങനെയായി കുറയും.
പെട്രോളിലും സിഎന്‍ജിയിലും 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് (AMT) ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്. ടാറ്റയുടെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉള്ളതിനാല്‍ സിഎന്‍ജി മോഡലിലും അത്യാവശ്യം ബൂട്ട് സ്‌പേസ് ലഭിക്കും.
പേടി വേണ്ട, പൊതിഞ്ഞുപിടിക്കും, ലുക്കില്‍ 'മാസ്', പ്രൊട്ടക്ഷനില്‍ 'ക്ലാസ്' ; Mahindra XUV 7XO-യുടെ ഔദ്യോഗിക ആക്സസറി കിറ്റുകള്‍ വേറെ ലെവല്‍
ഉയര്‍ന്ന മോഡലുകളില്‍ മാത്രമല്ല, ഈ കാറിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എബിഎസ് (ABS), ഇഎസ്പി (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍, ടോര്‍ക്ക് വെക്ടറിംഗ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ എന്നിവയും ഇതിന്റെ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
പെട്രോള്‍ മോഡലുകള്‍ക്ക് 4.69 ലക്ഷം മുതല്‍ 7.29 ലക്ഷം രൂപ വരെയും, സിഎന്‍ജി മോഡലുകള്‍ക്ക് 5.79 ലക്ഷം മുതല്‍ 7.99 ലക്ഷം രൂപ വരെയുമാണ് എക്‌സ്-ഷോറൂം വില. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായ് i10 നിയോസ്, മാരുതി വാഗണ്‍ ആര്‍ എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികള്‍.
എന്നാല്‍ ഈ വിലയില്‍ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകളും ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്റ്ററുകളും നല്‍കുന്നു എന്നതാണ് എതിരാളികളേക്കാള്‍ ടിയാഗോയെ മികച്ചതാക്കുന്നത്.

