Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Vivo X Fold 6: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

Vivo X Fold 6: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

വിവോ എക്‌സ് 300 അള്‍ട്രയും വിവോ എക്‌സ് 300 എഫ്‌ഇയും മെയ് 6 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടുകയാണ്. എന്നാല്‍ അതിന് മുന്‍പേ തന്നെ, ചൈനീസ് ടെക് ഭീമനായ വിവോയുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ മോഡലിനെ സംബന്ധിച്ച്‌ ചില നിര്‍ണായക വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു(Vivo X Fold 6).

വിവോയില്‍ നിന്നും ഷവോമിയില്‍ നിന്നും വരാനിരിക്കുന്ന ഫോള്‍ഡബിളുകളെ മുന്‍നിര്‍ത്തി ടെക് രംഗത്ത് വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്. വിവോയുടെ അടുത്ത ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡബിള്‍, വിവോ എക്‌സ് ഫോള്‍ഡ് 6 ആയിരിക്കുമെന്ന് അവരില്‍ പലരും ചൂണ്ടിക്കാട്ടുന്നു (Vivo X Fold 6 Features).

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, വരാനിരിക്കുന്ന മോഡലില്‍ ബാറ്ററി, ക്യാമറ എന്നീ സംവിധാനങ്ങളില്‍ നിര്‍ണായക അപ്‌ഡേറ്റുകളുണ്ടാകും.

വിവോ എക്‌സ് ഫോള്‍ഡ് 6 - പ്രത്യേകതകള്‍


വിവോ എക്‌സ് ഫോള്‍ഡ് 6 ബാറ്ററി ലൈഫിലും ക്യാമറയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. ഫോള്‍ഡബിളില്‍ 200 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറയുണ്ടാകും. അതിനാല്‍ തന്നെ ഇത് നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും നൂതനമായ ക്യാമറാ കേന്ദ്രീകൃത ഫോള്‍ഡബിളുകളില്‍ ഒന്നാകും.

ഇതില്‍ 7000 mAh ബാറ്ററിയും പ്രതീക്ഷിക്കപ്പെടുന്നു. ഇതുണ്ടായിരിക്കെ തന്നെയും ഫോണ്‍ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കുമെന്നും വിവരമുണ്ട്.

പ്രകടനവും രൂപകല്‍പ്പനയും


ഫോള്‍ഡബിള്‍ ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്സെറ്റ് കരുത്ത് പകരും. പ്രോസസറിന്റെ പവര്‍, ഫോണിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഫ്‌ളാഗ്ഷിപ്പ്-ഗ്രേഡ് പ്രകടനം നല്‍കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പവര്‍ ബട്ടണില്‍ സംയോജിപ്പിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്.

വിവോ എക്‌സ് ഫോള്‍ഡ് 6, 2026 ജൂണില്‍ അവതരിപ്പിക്കപ്പെട്ടേക്കാമെന്നാണ് സൂചനകള്‍. ഒരുപക്ഷേ 2026 ജൂലൈയിലായിരിക്കും ഇത് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടുക. വിവോ എക്‌സ് ഫോള്‍ഡ് 6 ന് ഇന്ത്യയില്‍ ഏകദേശം 1,59,999 രൂപ വില വരുമെന്നാണ് വിവരം. വിവോ എക്‌സ് ഫോള്‍ഡ് 5 - 1,49,999 രൂപയ്ക്കാണ് പുറത്തിറക്കിയത്.



ഇന്ത്യയില്‍ വിവോയുടെ മൊബൈല്‍ ഫോണുകള്‍ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്. അതനുസരിച്ച്‌, വിവോ പുതിയ ഫോണുകള്‍ പതിവായി പുറത്തിറക്കുന്നുമുണ്ട്. ഇതിനിടെ വൈ സീരീസിലെ മറ്റൊരു മൊബൈല്‍, കമ്പനി പുറത്തിറക്കിയിരുന്നു.

Also Read: TVS Jupiter 125: മാര്‍ച്ചില്‍ കോളടിച്ച്‌ ടിവിഎസ് ; ജൂപ്പിറ്ററിന് തകര്‍പ്പന്‍ വില്‍പ്പന, ആളെ കൂട്ടിയത് മൈലേജ് മികവും വിലയിലെ ഒതുക്കവും

ഈ മൊബൈല്‍, ബാറ്ററി ശേഷിയിലും പ്രകടനത്തിലും അതിശയകരവും മികച്ചതുമാണെന്ന വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞിട്ടുമുണ്ട്. 7,200mAh ബാറ്ററിയാണ് ഇതിലുള്ളത്.

അതേസമയം, വിവോ വൈ6, 5ജി നിലവില്‍ ചൈനയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ എപ്പോള്‍ ലോഞ്ച് ചെയ്യുമെന്ന് ഇതുവരെ അറിവായിട്ടില്ല. 5 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള മൊബൈലിന് ചൈനയില്‍ 1,799 യുവാന്‍ ആണ് വില. അതായത് ഇന്ത്യയില്‍ ഏകദേശം 24,000 രൂപ വരും.

Also Read: പാല്‍വില കൂട്ടാന്‍ മില്‍മ, നിര്‍ദേശം 4 രൂപ വരെ വര്‍ധിപ്പിക്കാന്‍, അന്തിമ തീരുമാനം മെയ് 4ന് ശേഷമെന്ന് ചെയര്‍മാന്‍

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ചൈനയില്‍ 1,999 യുവാനാണ്. ഇന്ത്യയില്‍ ഇതിന് ഏകദേശം 27,000 രൂപ വരും. അതുപോലെ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില ചൈനയില്‍ 2,199 യുവാനുമാണ്. അതായത് ഇന്ത്യയില്‍ 30,000 രൂപയ്ക്കാണ് ലഭ്യമാവുക.


ഇന്ത്യയില്‍ വില വര്‍ധിപ്പിച്ച്‌ വിവോ


വിവോ വിവിധ ഹാന്‍ഡ്സെറ്റ് മോഡലുകള്‍ക്ക് ഇക്കഴിഞ്ഞയിടെ ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചിരുന്നു. വിവോ ടി5എക്സ്, വിവോ വി70, വിവോ വൈ31 5ജി എന്നീ മോഡലുകള്‍ക്കുള്‍പ്പടെയാണ് നിരക്ക് ഉയര്‍ത്തിയത്.

ഫോണ്‍ ഘടകങ്ങളുടെ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതേ കാരണം പറഞ്ഞ് മറ്റ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളും അടുത്തിടെ ഫോണുകളുടെ വിലകള്‍ ഉയര്‍ത്തിയിരുന്നു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam