Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷന്‍ തൂഫാന്‍: അടൂരില്‍ 932 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി: വ്യാപാരി അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍: അടൂരില്‍ 932 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി: വ്യാപാരി അറസ്റ്റില്‍

True Vartha 1 week ago

ടൂര്‍: ഓപ്പറേഷന്‍ തൂഫാന്‍ (ദി നാര്‍ക്കോ ഹണ്ട് ) പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയില്‍ 932 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

ഏഴംകുളം അറുകാലിക്കല്‍ എന്ന സ്ഥലത്ത് ശിവശൈലം വീട്ടില്‍ ഷണ്‍മുഖനെ (44) അറസ്റ്റ് ചെയ്തു. ഏഴംകുളം നാഷണല്‍ സ്‌കൂളിന് സമീപം ഇയാള്‍ നടത്തുന്ന കടയില്‍ നിന്നാണ് ഉല്‍പ്പനങ്ങള്‍ പിടിച്ചെടുത്തത്. ഗണേഷ്, ഹാന്‍സ്, കൂള്‍ മുതലായ നിരോധിത ഉല്‍പ്പന്നങ്ങള്‍ ഇയാള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ വില്പന നടത്തി വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കൈമാറിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജയന്‍, എസ്‌ഐമാരായ പ്രതീഷ്, ദീപു, സിപിഓമാരായ സൈഫുദ്ദീന്‍, രാജഗോപാല്‍, നിതിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: True Vartha Malayalam