അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.
ശൂരനാട് നോര്‍ത്ത് ആനയടി കോട്ടപ്പുറം മനു വിഹാറില്‍ മനു(32)വി
നെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് പോക്‌സോ വകുപ്പ് പ്രകാരം കുറ്റക്കാരന്‍ എന്ന് കണ്ടെത്തി ആറുവര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയും വിധിച്ചത് 2023 ജൂണ്‍ 10, 13 തീയതികളില്‍ അതിജീവിത ബസില്‍ യാത്ര ചെയ്യവേ ശാരീരികമായി പീഡിപ്പിച്ചതിന് അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്യാമകുമാരിയാണ് കേസ് എഫ്‌ഐആര്‍ ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ എല്‍. ഷീനയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ വിക്ടിം ലേയ്‌സണ്‍ ഓഫീസര്‍ വി.ആര്‍. ദീപാകുമാരി ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്.

