Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സേലത്ത് വാഹനാപകടം: അടൂര്‍ കടമ്പനാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു: പെട്രോള്‍ തീര്‍ന്ന ബൈക്ക് തളളിക്കൊണ്ടു പോകുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചത് രണ്ടു വിദ്യാര്‍ഥികള്‍

സേലത്ത് വാഹനാപകടം: അടൂര്‍ കടമ്പനാട് സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു: പെട്രോള്‍ തീര്‍ന്ന ബൈക്ക് തളളിക്കൊണ്ടു പോകുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചത് രണ്ടു വിദ്യാര്‍ഥികള്‍

True Vartha 4 months ago

അടൂര്‍: തമിഴ്‌നാട്ടിലെ സേലത്ത് പെട്രോള്‍ തീര്‍ന്ന വാഹനം തള്ളിക്കൊണ്ടു പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിച്ച്‌ കടമ്പനാട് സ്വദേശിയായ വിദ്യാര്‍ഥി അടക്കം രണ്ടു മരണം.

കടമ്പനാട് വടക്ക് (കാപ്പില്‍) ജി. തുളസിയുടെ മകന്‍ അക്ഷയ് (ആരോമല്‍-19) ആണ് മരിച്ചത്. സേലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ബൈക്ക് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് സഹപാഠി ചെന്നൈ സ്വദേശി ജയേഷുമൊത്ത് തള്ളിക്കൊണ്ട് പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ജയേഷും അപകടത്തില്‍ മരിച്ചു. അക്ഷയിന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: രാജി. സഹോദരന്‍: അഭിജിത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: True Vartha Malayalam