Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വഴി തെറ്റി അലഞ്ഞ അന്യസംസ്ഥാന സ്വദേശിനിയെ പന്തളം ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലെത്തിച്ചു

വഴി തെറ്റി അലഞ്ഞ അന്യസംസ്ഥാന സ്വദേശിനിയെ പന്തളം ജനമൈത്രി പോലീസ് അഭയകേന്ദ്രത്തിലെത്തിച്ചു

True Vartha 5 days ago

ന്തളം: വഴി തെറ്റി അലഞ്ഞ് തിരിഞ്ഞു നടന്ന അന്യസംസ്ഥാന സ്വദേശിനിയെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കിടങ്ങന്നൂര്‍ കരുണാലയം അഭയകേന്ദ്രത്തിലെത്തിച്ചു.

കഴിഞ്ഞയാഴ്ച കുരമ്പാല ജംഗ്ഷനിലാണ് അസമീസ് ഭാഷമാത്രം സംസാരിക്കുന്ന സ്ത്രീയെ വാര്‍ഡ് കൗണ്‍സിലര്‍ മനോജ് കുരമ്പാലയുടെ നേതൃത്വത്തില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവരെ താല്കാലികമായി കുടുംബശ്രീ സ്‌നേഹിത റിസോഴ്സ് സെന്ററിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ജനമൈത്രി പൊലീസ് ശ്രമമാരംഭിച്ചു.

പൂജാഭായ് എന്നാണ് ഇവര്‍ പേര് പറയുന്നത്. ഏകദേശം 62 വയസ് പ്രായം വരും ഒരു കൈമുട്ട് വളഞ്ഞ് സ്വാധീനകുറവുണ്ട്. സംസാരത്തില്‍ സ്ഥിരതയില്ലായ്മയും വ്യക്തതയില്ലാത്തതും ബന്ധുക്കളെ കണ്ടെത്തുന്നതിന് തടസമാകുന്നു. തുടര്‍ന്നാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് കരുണാലയം അഗതിമന്ദിരത്തിലേക്ക് മാറ്റിയത്. എസ്‌എച്ച്‌ഓ സജീഷ് കുമാര്‍, പിആര്‍ഓ സിറോഷ്. ആര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ എസ് അന്‍വര്‍ഷ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കൈമാറിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: True Vartha Malayalam