Dailyhunt
'ആ ഡാഷ് അവരവര് പൂരിപ്പിക്കട്ടെ, 2021-നേക്കാള്‍ വലിയ വിജയം എല്‍ഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിണറായിയുടെ മറുപടി

'ആ ഡാഷ് അവരവര് പൂരിപ്പിക്കട്ടെ, 2021-നേക്കാള്‍ വലിയ വിജയം എല്‍ഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിണറായിയുടെ മറുപടി

Truevisionnews 1 day ago

ണ്ണൂർ: (truevisionnews.com)കേരളത്തിന്റെ വികസനത്തുടർച്ചയ്ക്കും ശോഭനമായ ഭാവിക്കും എല്‍ഡിഎഫ് ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവർഷത്തിനിടെ നാട് കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ടെന്നും, വികസനത്തിന് ഇടവേളയുണ്ടാകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ കൊണ്ടോ വർഗീയ നീക്കങ്ങള്‍ കൊണ്ടോ ജനവികാരത്തെ സ്വാധീനിക്കാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, 2021-ല്‍ ലഭിച്ചതിനേക്കാള്‍ വലിയ വിജയം ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി കേരളത്തിന് നിലനിർത്താൻ സാധിച്ചത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരം കൊണ്ടാണെന്നും, പ്രതിസന്ധികളെ അതിജീവിച്ച്‌ നാടിനെ മാതൃകാപരമായ വളർച്ചയിലേക്ക് നയിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന വ്യക്തിയെക്കുറിച്ച്‌ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കിയ പിണറായി വിജയൻ, നവകേരളമെന്നത് സാധ്യമാക്കാവുന്ന പദ്ധതിയമാണെന്ന് ഓർമ്മിപ്പിച്ചു.

Pinarayi Vijayan's response to Telangana Chief Minister's criticism

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews