ഹരിപ്പാട്: ( www.truevisionnews.com ) കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എല്‍.) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു.
തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയില്‍ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ പാതയില്‍ കരുവാറ്റ വച്ചായിരുന്നു സംഭവം. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡില്‍ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ആളുകള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നുവെന്നും അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടി ഇരുവരും അപകടത്തില്‍പ്പെട്ടതാവാമെന്നും പോലീസ് വ്യക്തമാക്കി.
മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടതായി കണ്ടെത്താനായില്ല.
English Summary:
Two persons returning after watching Champions Boat League (CBL) race at Karuvatta Leading Channel, Haripad died after being hit by train. Deceased are Suresh (45) of Manjadithara, Pallana, Thrikkunnapuzha and Prakashan (65) of Mulakkathara. Incident occurred Saturday around 7.45 pm on coastal railway track at Karuvatta. Police said due to heavy traffic on main road after boat race, some people walked along railway track and were hit by unexpected train. Bodies shifted to Haripad Government Hospital. Police and locals searched area suspecting more victims but none found.
Content Highlight: Haripad Karuvatta Two Dead After Hit By Train Returning From Champions Boat League CBL
#Train Death#Train Accident#Karuvatta Train Accident

