Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും

ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും

Truevisionnews 2 weeks ago

െഹ്‌റാൻ:(https://truevisionnews.com/) ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും.

ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.

ഇറാൻ വിദേശകാര്യ മന്ത്രി മസൂദ് പെസഷ്‌കിയാൻ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് സന്ദർശനം. ഇന്ത്യയ്ക്ക് പുറമേ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികള്‍ക്കും ഇറാൻ ക്ഷണം അയച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മുൻ വിദേശകാര്യ മന്ത്രി സല്‍മാൻ ഖുർഷിദും പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തിയും ചടങ്ങില്‍ പങ്കെടുക്കും. ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിൻ നബിനും ക്ഷണമുണ്ട്. ജമ്മു കാശ്മീരിലെ അഞ്ജുമാൻ-ഇ-ഷാരി ഷിയാൻ പ്രസിഡന്റ് ആഗ സയ്യിദ് ഹസനും കാശ്മീർ ജനതയെ പ്രതിനിധീകരിച്ച്‌ അന്തിമോപചാരം അർപ്പിക്കും. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചടങ്ങില്‍ പങ്കെടുത്തേക്കും.

വടക്ക് പടിഞ്ഞാറൻ ഇറാനിലെ വിശുദ്ധ നഗരമായ മഷാദില്‍ ജൂലൈ ഒമ്പതിനാണ് സംസ്‌കാരം നടക്കുക. തെഹ്‌റാന് തെക്കുള്ള ഖോമിലും പ്രത്യേക ചടങ്ങുകള്‍ ഉണ്ടാകും. ഇസ്രയേല്‍-യു.എസ് സഖ്യം തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫെബ്രുവരി 28നാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വർഷം ഇറാന്റെ പരമോന്നത നേതാവായിരുന്നു അദ്ദേഹം.

യുദ്ധസാഹചര്യങ്ങള്‍ കാരണമാണ് ഫെബ്രുവരിയില്‍ നടന്ന മരണത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈയിലേക്ക് നീണ്ടത്. വിവിധ നഗരങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ 20 മില്യണോളം (രണ്ടു കോടി) ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlight: Ayatollah Ali Khamenei's funeral; Indian delegation to arrive in Iran today

#Latest news#Ayatollah Ali Khamene#Funeral#India#Iran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews