Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസ് 2026; ഇന്ത്യയെ ശ്രേയസ് അയ്യര്‍ നയിക്കും, വൈഭവ് സൂര്യവംശിയും ടീമില്‍

ഏഷ്യൻ ഗെയിംസ് 2026; ഇന്ത്യയെ ശ്രേയസ് അയ്യര്‍ നയിക്കും, വൈഭവ് സൂര്യവംശിയും ടീമില്‍

Truevisionnews 1 day ago

ന്യൂഡല്‍ഹി: ( www.truevisionnews.com ) ജപ്പാനിലെ ഐച്ചി-നാഗോയയില്‍ സെപ്റ്റംബർ 19 മുതല്‍ ഒക്ടോബർ 4 വരെ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിഐ പ്രഖ്യാപിച്ചു.

ട്വന്റി20 ഫോർമാറ്റില്‍ അന്താരാഷ്ട്ര പദവിയോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യൻ പുരുഷ, വനിതാ ടീമുകള്‍ ഏഷ്യൻ ഗെയിംസിനിറങ്ങുന്നത്. കഴിഞ്ഞ ഹാങ്ഷോ ഏഷ്യൻ ഗെയിംസില്‍ ഇരു ടീമുകളും സ്വർണം നേടിയിരുന്നു. പുരുഷ ടീമിനെ ശ്രേയസ് അയ്യരും വനിതാ ടീമിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്.

ശ്രേയസ് അയ്യർക്ക് പിന്തുണയായി തിലക് വർമ്മയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ടീമിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം 15കാരൻ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് വൈഭവിന് ദേശീയ ടീമിലേക്ക് വാതില്‍ തുറന്നത്.

വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം സ്മൃതി മന്ദാന ഏറ്റെടുക്കും. മികച്ച റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ പുരുഷ ടീമുകള്‍ നേരിട്ട് ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 24നാണ് പുരുഷ വിഭാഗം മത്സരങ്ങള്‍ക്ക് തുടക്കം.

ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചെത്തുന്ന നാല് ടീമുകള്‍ കൂടി ക്വാർട്ടറില്‍ കടക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെമിയിലോ ഫൈനലിലോ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.വനിതാ വിഭാഗം മത്സരങ്ങള്‍ സെപ്റ്റംബർ 17ന് ആരംഭിക്കും. ക്വാർട്ടർ ഫൈനലില്‍ ആതിഥേയരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ഈ മത്സരത്തില്‍ ജയിച്ചാല്‍ സെമിയില്‍ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടി വരും. മറ്റ് ക്വാർട്ടറുകളില്‍ ശ്രീലങ്ക മലേഷ്യയുമായും പാകിസ്ഥാൻ തായ്‌ലൻഡുമായും ഏറ്റുമുട്ടും.സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീമുകള്‍ നാഗോയയിലേക്ക് പുറപ്പെടുന്നത്.

Content Highlight: Asian Games 2026 India Cricket Squad Announced: Shreyas Iyer,

#Latest News#Asian Games 2026#India Cricket Team#Shreyas Iyer#Harmanpreet Kaur#Vaibhav Suryavanshi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews