തിരുവനന്തപുരം : (https://truevisionnews.com/) വെമ്പായത്തുള്ള ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് പൊട്ടി താഴേക്ക് വീണ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .
അപകടം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ പാർക്കില്‍ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാപ്പി ലാൻഡില്‍ മുൻപും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. പരുക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹാപ്പിലാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പരുക്കേറ്റവരില്‍ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നു. ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേല്‍ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റൈഡിൻ്റെ വെല്‍ഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. 15 ഓളം പേർ ഒരേസമയം റൈഡില്‍ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: content highlights:-Accident at Happy Land Amusement Park in Vempayam, 'more details out'

