Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്റീന കുപ്പായത്തില്‍ ലയണല്‍ മെസ്സി തുടരുമെന്ന് റിപ്പോര്‍ട്ട്; വിരമിക്കല്‍ ഉടൻ ഇല്ല

അര്‍ജന്റീന കുപ്പായത്തില്‍ ലയണല്‍ മെസ്സി തുടരുമെന്ന് റിപ്പോര്‍ട്ട്; വിരമിക്കല്‍ ഉടൻ ഇല്ല

Truevisionnews 1 day ago

ബ്യൂണസ് ഐറിസ്: (truevisionnews.com) ലയണല്‍ മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം കുറച്ചുകൂടി കാലം തുടരുമെന്ന് മാധ്യമ റിപ്പോർട്ടുകള്‍.

പെട്ടെന്നുള്ള വിരമിക്കല്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. എന്നാല്‍, അടുത്ത ലോകകപ്പില്‍ താരം കളിച്ചേക്കില്ലെന്നാണ് സൂചന.

മെസ്സിക്കായി ഔദ്യോഗികമായി ഒരു വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാൻ അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ ആരാധകർക്ക് പ്രിയ താരത്തിന് നേരിട്ട് നന്ദി പറയാൻ ഈ മത്സരം അവസരമൊരുക്കും. ലോകകപ്പ് ഫൈനലിന് ശേഷം തന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ മെസ്സി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഫൈനലിലെ പരാജയം ഏറെ വേദനിപ്പിച്ചെന്നും മുറിവുണങ്ങാൻ സമയമെടുക്കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

നീണ്ട വർഷത്തെ കാത്തിരിപ്പിനും നിരാശകള്‍ക്കും ശേഷം അർജന്റീന ഫുട്‌ബോളിനെ സുവർണ്ണ കാലഘട്ടത്തിലേക്ക് നയിച്ച ചരിത്രനായകനാണ് മെസ്സി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ടീം 2021 കോപ അമേരിക്ക, 2022 ഫൈനലിസ്മ, 2022 ഫിഫ ലോകകപ്പ്, 2024 കോപ അമേരിക്ക എന്നീ കിരീടങ്ങള്‍ ചൂടിയത്.

Content Highlight: Lionel Messi To Continue With Argentina Team Farewell Match Planned

#Latest News#Messi#Argentina#Football

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews