കണ്ണൂർ : (https://truevisionnews.com/) പയ്യന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നേത്യത്വത്തിന് പരാതി നല്‍കി ഏരിയ കമ്മിറ്റി അംഗം.
നോർത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ സഞ്ജീവൻ യോഗത്തില്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സംഭവം.
ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ പി ജ്യോതിക്കെതിരെയാണ് ലോക്കല്‍ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കി. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടായിരുന്നു യോഗം നടത്തിയിരുന്നത്.
വോട്ട് മറിക്കല്‍ ആരോപണത്തെച്ചൊല്ലി ഇരുവർക്കുമിടയില്‍ കടുത്ത വാക്കേറ്റം ഉണ്ടാകുകയും, തുടർന്ന് ലോക്കല്‍ കമ്മിറ്റി അംഗം വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്തുവെന്നാണ് വിവരം. അതാത് ഘടകങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. പയ്യന്നൂരിലെ ഈ സംഭവം പരിഹാസരൂപേണ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
Content Highlight: Complaint alleging abuse of CPI(M) local committee member in Payyannur, female leader

