ആലപ്പുഴ : ( www.truevisionnews.com ) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തില്‍ പ്രതികരിച്ചയാള്‍ക്കെതിരെ പൊലീസ് നടപടി.
ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്‌എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനില്‍കുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്.
ക്രിമിനല്‍ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനില്‍കുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമൻറ്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാല്‍ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്താകുമെന്നായിരുന്നു കമൻറ്റിലെ ഉള്ളടക്കം.
കാര്യങ്ങള്‍ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമൻ്റ്റില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ ഫെയ്‌സ്ബുക്ക് പ്രതികരണം ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അനില്‍കുമാറിൻ്റെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlight: Police action against a person who commented on social media against Home Minister Ramesh Chennithala
#Latest News#Ramesh Chennithala#Facebook Post#RSS

