Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവനെ വെറുതെ വിടരുത്, തൻ്റെ തല ഭിത്തിയിലിടിച്ച്‌ എന്നെ ഈ പരുവത്തിലാക്കി'; നെടുമങ്ങാട്ടെ പ്രതി അഷ്കറിൻ്റെ ക്രൂരതകള്‍ വിവരിച്ച്‌ ആദ്യ ഭാര്യ ആമിന

അവനെ വെറുതെ വിടരുത്, തൻ്റെ തല ഭിത്തിയിലിടിച്ച്‌ എന്നെ ഈ പരുവത്തിലാക്കി'; നെടുമങ്ങാട്ടെ പ്രതി അഷ്കറിൻ്റെ ക്രൂരതകള്‍ വിവരിച്ച്‌ ആദ്യ ഭാര്യ ആമിന

Truevisionnews 6 days ago

തിരുവനന്തപുരം: ( www.truevisionnews.com)നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി അഷ്കറിൻ്റെ ക്രൂരത വിവരിച്ച്‌ ആദ്യ ഭാര്യ ആമിന രംഗത്ത്.

വിവാഹം കഴിച്ച സമയത്ത് പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പിന്നീടാണ് പ്രശ്നം തുടങ്ങിയത്. അഷ്കറും ഉമ്മയും സഹോദരിയും തന്നെ ഉപദ്രവിക്കാൻ തുടങ്ങയെന്നും യുവതി പറഞ്ഞു.

അഷ്കറിൻ്റെ ഉമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചത്. തൻ്റെ തല ഭിത്തിയിലിടിച്ചു. തന്നെ ഈ പരുവത്തിലാക്കി. അവനെ വെറുതെ വിടരുതെന്നും ആമിന പറഞ്ഞു.

തനിക്ക് ട്യൂമർ വന്നത് അഷ്കറിൻ്റെ കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണെന്നും യുവതി പറഞ്ഞു. ആമിനയുടെ പേരില്‍ 4 സ്വകാര്യ ബാങ്കുകളില്‍ നിന്ന് ലോണെടുത്തതായി ഉമ്മ ഷാജില ബീവി പറഞ്ഞു. പണം കിട്ടാനായാണ് ആമിനയെ ക്രൂരമായി മർദിച്ചത്. ആമിനയുടെ സർട്ടിഫിക്കറ്റുകള്‍ അഷ്കറിൻ്റെ പക്കലാണെന്നും ഇവർ പറഞ്ഞു.

അഷ്കറിൻ്റെ ക്രൂര പീഡനത്തെ തുടർന്നാണ് നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ചത്. ഇയാളുടെ പീഡനത്തെ തുടർന്ന് ഉണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്ന് പുറത്തു വന്നതോടെയാണ് അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഇതിനിടെ ഇയാളുടെ ആദ്യ ഭാര്യയും കുടുംബാംഗങ്ങളും രംഗത്ത് വന്നു. ആദ്യ ഭാര്യ ആമിനയെ ക്രൂരമായ മർദിച്ചതിനെ തുടർന്ന് ഇവർ കോമ അവസ്ഥയിലായെന്നും ക്രൂരമായ പീഡനമാണ് അനുഭവിച്ചതെന്ന ആരോപണവുമായി ആമിനയുടെ മാതാവ് രംഗത്ത് വന്നു. പിന്നാലെയാണ് ആമിനയും ക്രൂരത വിവരിച്ചത്.

Content Highlight: First wife Amina describes the cruelty of Ashkar, the first accused in the murder case of a one and a half year old boy in Nedumangad

#Latest News#Nedumangad Child Murder Case#Ashkar

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews