Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബസില്‍ നിന്ന് തീയും പുകയും....! സുല്‍ത്താൻ ബത്തേരിക്ക്  പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

ബസില്‍ നിന്ന് തീയും പുകയും....! സുല്‍ത്താൻ ബത്തേരിക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

Truevisionnews 2 weeks ago

തൃശൂർ : (https://truevisionnews.com/)തൃശൂർ അമല നഗറില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസില്‍ നിന്ന് തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.

അമല ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് സുല്‍ത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബസ് നിർത്തിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി.

തൊട്ടുപിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച്‌ സമയോചിതമായി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlight: KSRTC bus caught fire in Amala Nagar, Thrissur

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews