Dailyhunt
'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല, ജനാധിപത്യം വിജയിക്കണം'- ജി. സുകുമാരൻ നായര്‍

'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല, ജനാധിപത്യം വിജയിക്കണം'- ജി. സുകുമാരൻ നായര്‍

Truevisionnews 1 week ago

കോട്ടയം: ( www.truevisionnews.com ) ജനാധിപത്യം വിജയിക്കട്ടെയെന്നും ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ തങ്ങള്‍ പറയുന്നില്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.

സുകുമാരൻ നായർ. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ജനാധിപത്യം വിജയിക്കണം അതിന് നിലവിലുള്ള സാഹചര്യങ്ങള്‍ പഠിച്ച്‌ ഓരോ വോട്ടറും വോട്ടുചെയ്യണം. ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. ആരാ ജയിക്കുന്നത് അവർ വരട്ടെ. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങള്‍ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയില്‍ കുറ്റക്കാരെ ശിക്ഷിക്കണം. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ'', ജി. സുകുമാരൻ നായർ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആർക്കെങ്കിലും അനുകൂലമായ തരംഗമുണ്ടോ എന്ന ചോദ്യത്തിന് 'ഞാൻ ഇപ്പോള്‍ അങ്ങനെയൊന്നും പറയുന്നില്ല' എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

kerala election 2026 g sukumaran nair nss

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews