ഛണ്ഡീഗഡ്: (truevisionnews.com)പഞ്ചാബിലെ ചണ്ഡീഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് നേരെ നടന്ന സ്ഫോടനക്കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇവരില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന സംശയാസ്പദമായ വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കിലെത്തിയ സംഘം പാർട്ടി ഓഫീസിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു.
ഭാഗ്യവശാല്‍ സ്ഫോടനത്തില്‍ ആർക്കും പരിക്കേറ്റില്ലെങ്കിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡാണെന്നും ഇത് പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി അതിർത്തി കടത്തി എത്തിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിവരികയാണ്.
Explosion near JP headquarters, two arrested

