(https://truevisionnews.com/) മുഖക്കുരു വരുമ്പോള്‍ ആദ്യം കുറ്റപ്പെടുത്തുന്നത് പലപ്പോഴും ഭക്ഷണത്തെയാണ്. ചോക്ലേറ്റ് കഴിച്ചതുകൊണ്ടാണോ, പാല്‍ കുടിച്ചതുകൊണ്ടാണോ, എണ്ണയേറിയ ഭക്ഷണം കാരണമാണോ എന്നിങ്ങനെ സംശയങ്ങള്‍ പലർക്കുമുണ്ട്.
സ്ത്രീകളില്‍ ഈ ബന്ധം കൂടുതല്‍ വ്യക്തമായിരുന്നു.2. പാകം ചെയ്ത പച്ചക്കറികള്‍പാകം ചെയ്ത പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത കുറവാണെന്ന് പഠനം കണ്ടെത്തി. പോഷകസമൃദ്ധമായ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പൊതുവായ ആരോഗ്യത്തിനും ഗുണകരമാണ്.3. തൈര്തൈര് കൂടുതല്‍ കഴിക്കുന്നവരിലും മുഖക്കുരുവിനുള്ള സാധ്യത കുറവായാണ് പഠനത്തില്‍ കണ്ടെത്തിയത്.
എല്ലാ പാലുത്പന്നങ്ങളും മുഖക്കുരുവുമായി ഒരേ രീതിയില്‍ ബന്ധപ്പെട്ടിട്ടില്ലെന്നതും പഠനത്തിലെ ശ്രദ്ധേയമായ കണ്ടെത്തലാണ്.മുഖക്കുരുവിന്റെ സാധ്യത കൂടുതലുമായി ബന്ധപ്പെട്ട 3 ഭക്ഷണങ്ങള്‍1. കൊഴുപ്പ് കുറഞ്ഞ പാല്‍കൊഴുപ്പ് കുറഞ്ഞ പാല്‍ (Skimmed milk) കഴിക്കുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത കൂടുതലായാണ് മുൻപത്തെ നിരീക്ഷണ പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെ ബാധിക്കണമെന്നില്ല.2. പാലുകൊണ്ടുള്ള മധുരപലഹാരങ്ങള്‍ഐസ്ക്രീം, പാല്‍പ്പുഡിങ് തുടങ്ങിയ പാലുകൊണ്ടുള്ള മധുരപലഹാരങ്ങള്‍ മുഖക്കുരുവിന്റെ സാധ്യത കൂടുതലുമായി ബന്ധപ്പെട്ടതായി പഠനം സൂചിപ്പിക്കുന്നു.3. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍പഞ്ചസാരയും അതിവേഗം ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകളും കൂടുതലുള്ള ഭക്ഷണക്രമം രക്തത്തിലെ ഇൻസുലിൻ നില ഉയർത്താൻ ഇടയാക്കും.
ഇത് ചർമ്മത്തിലെ എണ്ണ ഉല്‍പാദനത്തെ സ്വാധീനിച്ചേക്കാം. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണക്രമവും മുഖക്കുരുവും തമ്മില്‍ ബന്ധമുണ്ടെന്ന് വിവിധ പഠനങ്ങളും സൂചിപ്പിക്കുന്നു.എന്നാല്‍ ഭക്ഷണം മാത്രം മുഖക്കുരുവിന് കാരണമാകുന്നില്ല. ഹോർമോണ്‍ മാറ്റങ്ങള്‍, ജനിതക ഘടകങ്ങള്‍, ചർമ്മത്തിലെ എണ്ണ ഉല്‍പാദനം എന്നിവയും മുഖക്കുരുവിനെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണക്രമം മാറ്റിയാല്‍ മാത്രം മുഖക്കുരു മാറുമെന്ന് ഉറപ്പിക്കാനാകില്ല.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നതിനൊപ്പം ആവശ്യമെങ്കില്‍ ചർമ്മരോഗ വിദഗ്ധന്റെ സഹായവും തേടണം.A study examining the eating habits and health data of more than 228,000 people in Britain found links between certain dietary patterns and acne risk. Mediterranean-style diets, cooked vegetables and yogurt were associated with lower risk, while skimmed milk, dairy-based desserts and high-sugar foods were linked to higher risk. The report notes that hormones, genetics and skin oil production also play a major role, so diet alone does not determine acne.

