Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

Truevisionnews 2 weeks ago

റായ്പൂർ: ( www.truevisionnews.com ) ഛത്തീസ്ഗഡിലെ കാങ്കറില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകള്‍ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിർവ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.

In Chhattisgarh three security personnel lost their live in IED blast

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews