Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോറും ചപ്പാത്തിയും ഒഴിവാക്കിയാല്‍ തടി കുറയുമോ? തമന്നയുടെ ഫിറ്റ്നസ് ട്രെയിനര്‍  പറയുന്നു

ചോറും ചപ്പാത്തിയും ഒഴിവാക്കിയാല്‍ തടി കുറയുമോ? തമന്നയുടെ ഫിറ്റ്നസ് ട്രെയിനര്‍ പറയുന്നു

Truevisionnews 3 weeks ago

( www.truevisionnews.com) ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് ചോറ് പൂർണ്ണമായി ഒഴിവാക്കുക എന്നതാണ്.

ചോറ്, ചപ്പാത്തി, ബ്രെഡ്, മധുരം എന്നിവയെല്ലാം വേണ്ടെന്നു വെച്ചാല്‍ മാത്രമേ വണ്ണം കുറയൂ എന്നാണ് പലരുടെയും ധാരണ. എന്നാല്‍, ഈ തെറ്റിദ്ധാരണ തിരുത്തുകയാണ് പ്രശസ്ത നടി തമന്ന ഭട്ടിയയുടെ ഫിറ്റ്‌നസ് ട്രെയിനറായ സിദ്ധാർത്ഥ് സിങ്. ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഭാരം കുറയ്ക്കാനുള്ള ലളിതമായ ചില വഴികള്‍ പറഞ്ഞുതരുന്നത്.

ബ്രൗണ്‍ റൈസ് കഴിച്ചതുകൊണ്ട് മാത്രം തടി കുറയില്ല!

വെളുത്ത ചോറിന് പകരം ബ്രൗണ്‍ റൈസ്, വൈറ്റ് ബ്രെഡിന് പകരം ബ്രൗണ്‍ ബ്രെഡ്, സാധാരണ തൈരിന് പകരം ഗ്രീക്ക് യോഗർട്ട് എന്നിവ കഴിച്ചതുകൊണ്ട് മാത്രം ശരീരഭാരം കുറയില്ലെന്ന് സിദ്ധാർത്ഥ് സിങ് വ്യക്തമാക്കുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്: എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു. ഭക്ഷണങ്ങള്‍ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം കഴിക്കുന്ന അളവ് നിയന്ത്രിക്കുകയാണ് വേണ്ടത് (Portion Control). കൃത്യമായ അളവിലാണെങ്കില്‍ ചിപ്സ്, ഐസ്‌ക്രീം, ചോക്ലേറ്റ് എന്നിവ പോലും കഴിക്കുന്നതില്‍ തെറ്റില്ല.

ഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു ദിവസത്തെ ലളിതമായ ഭക്ഷണക്രമം അദ്ദേഹം നിർദ്ദേശിക്കുന്നത് ഇങ്ങനെയാണ്:

1. പ്രഭാതഭക്ഷണം :

ചിലർ പകല്‍ മുഴുവൻ പട്ടിണി കിടന്നിട്ട് രാത്രി ഒരുമിച്ച്‌ കൂടുതല്‍ ആഹാരം കഴിക്കാറുണ്ട്. ഇത് ഭാരം കൂട്ടുകയേ ഉള്ളൂ. കൃത്യസമയത്ത് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. മുട്ട, ബ്രെഡ്, പഴങ്ങള്‍ എന്നിവ രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

2. ഉച്ചഭക്ഷണം :

ഉച്ചയ്ക്ക് സാധാരണ കഴിക്കുന്ന ചോറ്, ചപ്പാത്തി, പരിപ്പ് കറി, പച്ചക്കറികള്‍, വീട്ടില്‍ ഉണ്ടാക്കിയ തൈര് എന്നിവയെല്ലാം ആവശ്യമായ അളവില്‍ കഴിക്കാവുന്നതാണ്.

3. വൈകുന്നേരത്തെ ലഘുഭക്ഷണം :

വൈകുന്നേരങ്ങളില്‍ ബ്ലാക്ക് കോഫി, കശുവണ്ടിപ്പരിപ്പ്, മറ്റ് അണ്ടിപ്പരിപ്പുകള്‍ (Nuts), ചോളം എന്നിവ സ്നാക്സ് ആയി ഉപയോഗിക്കാം.

4. അത്താഴം :

രാത്രിയിലും ചോറ്, ചപ്പാത്തി, പരിപ്പ്, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അത്താഴം രാത്രി 8 മണിക്ക് മുൻപായി കഴിച്ചു തീർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Content Highlight: Will I lose weight if I avoid rice and chapatis? Says Tamannaah's fitness trainer

#HEALTH#WEIGHT LOSS#RICE#CHAPPATHI#THAMANNA

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews