Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദിവസേനയുള്ള ഈ ചെറിയ ശീലങ്ങള്‍ മതി, വായ്നാറ്റത്തിന് പെട്ടെന്ന് വിട നല്‍കാം!

ദിവസേനയുള്ള ഈ ചെറിയ ശീലങ്ങള്‍ മതി, വായ്നാറ്റത്തിന് പെട്ടെന്ന് വിട നല്‍കാം!

Truevisionnews 3 days ago

(https://truevisionnews.com/) വായിലെ ബാക്ടീരിയകളുടെ വളർച്ചയും വായ് വരണ്ടുപോകുന്നതുമാണ് പലപ്പോഴും വായ്നാറ്റത്തിന് പ്രധാന കാരണം.

ആത്മവിശ്വാസം തകർക്കുന്ന ഈ പ്രശ്നം ലളിതമായ ചില ശീലങ്ങളിലൂടെ എളുപ്പത്തില്‍ പരിഹരിക്കാം.

ശരിയായ രീതിയിലുള്ള വായ്ശുചിത്വം: ദിവസത്തില്‍ രണ്ടുതറയെങ്കിലും പല്ല് തേക്കുക. കൂടാതെ ഭക്ഷണശേഷം വായ് നന്നായി കഴുകാൻ ശ്രദ്ധിക്കുക. പല്ലുകള്‍ക്കിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തടയാതിരിക്കാൻ ഡെന്റല്‍ ഫ്ലോസ് ഉപയോഗിക്കുന്നത് നല്ലതാണ്.

നാവ് വൃത്തിയാക്കുക: പല്ല് തേക്കുമ്പോള്‍ തന്നെ നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളും അഴുക്കും നീക്കം ചെയ്യാൻ ടങ്ക് ക്ലീനർ ഉപയോഗിച്ച്‌ നാവ് വടC വൃത്തിയാക്കുക.

വെള്ളം കുടിക്കുക: ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് ഉമിനീർ ഉല്‍പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഉമിനീറാണ് വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നത്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വായ് വരണ്ടുപോകുന്നത് തടയും.

ഗ്രാമ്പൂ അല്ലെങ്കില്‍ പെരുംജീരകം ചവയ്ക്കുക: ഗ്രാമ്പൂ, പെരുംജീരകം, അല്ലെങ്കില്‍ ഏലക്ക എന്നിവ ഇടയ്ക്കിടെ ചവയ്ക്കുന്നത് വായ്ക്ക് നല്ല സുഗന്ധം നല്‍കാനും ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും.

പച്ചക്കറികളും ഫലവർഗ്ഗങ്ങളും: ആപ്പിള്‍, കാരറ്റ്, വെള്ളരിക്ക തുടങ്ങിയവ കഴിക്കുന്നത് ഉമിനീർ ഉല്‍പാദനം കൂട്ടാനും പല്ലുകളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കും.

പുകയിലയും മദ്യപാനവും ഒഴിവാക്കുക: പുകവലിയും മദ്യപാനവും വായ്നാറ്റം വർദ്ധിപ്പിക്കുകയും വായ് വരണ്ടതാക്കി മാറ്റുകയും ചെയ്യും.

ദന്തല്‍ പരിശോധന: വായ്നാറ്റം സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍, മോണരോഗങ്ങള്‍, പല്ലിലെ കേടുകള്‍ അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടാകാമെന്നതിനാല്‍ ഒരു ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതാണ് ഉചിതം.

English Summary:

To prevent bad breath maintain proper oral hygiene brush twice daily rinse after meals and use dental floss. Clean tongue with tongue cleaner to remove bacteria. Drink water frequently to maintain saliva which prevents bacteria. Chewing clove, fennel or cardamom gives freshness and fights bacteria. Eating apple, carrot, cucumber boosts saliva and cleans teeth. Avoid tobacco and alcohol which worsen bad breath. If persistent, consult dentist as it may be due to gum disease or cavities.

Content Highlight: How To Remove Bad Breath Tips Oral Hygiene Remedies

#Bad Breath Remedy#Oral Hygiene#Dental Care#Health Tips#Tongue Cleaning

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews