Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എറണാകുളത്ത് ലോറി സ്കൂട്ടറിലിടിച്ച്‌ അപകടം,  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എറണാകുളത്ത് ലോറി സ്കൂട്ടറിലിടിച്ച്‌ അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Truevisionnews 4 months ago

എറണാകുളം : (https://truevisionnews.com/) വാഴക്കുളത്ത് ലോറി സ്‌കൂട്ടറിലിടിച്ച്‌ അപകടം . സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം.. മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ(46) ആണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.

മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴ ഭാഗത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു അനീഷ. ഇതേ ദിശയില്‍ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിരുന്നു.

Content Highlight: Content Highlights:- Lorry hits scooter in Ernakulam, 46-year-old dies tragically

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews