Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗര്‍ഭിണിയായ 19കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ഗര്‍ഭിണിയായ 19കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

Truevisionnews 47 mins ago
ടെഹ്റാൻ: ഇറാനില്‍ 19കാരിയായ ഗർഭിണിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഹെലിയ ഫത്താഹി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ഇറാനിലെ സനന്ദജിലാണ് സംഭവം.ഹെലിയ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളില്‍ നിന്ന് ഗർഭം ധരിച്ചെന്ന് കഴിഞ്ഞാഴ്ച വീട്ടുകാരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ ഹെലിയയെ ക്രൂരമായി മർദിക്കുകയും അപസ്മാരത്തിന് നല്‍കുന്ന ഗുളികകള്‍ നിർബന്ധിച്ച്‌ കഴിപ്പിക്കുകയും ചെയ്തു.പിന്നാലെ തലയിണ ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മരണം ഉറപ്പാക്കാൻ മുൻപ് മരുന്ന് കഴിപ്പിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.

ഗുളികകള്‍ കഴിച്ചിട്ടും മകള്‍ മരിച്ചില്ലെന്ന് മനസ്സിലായതോടെയാണ് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്.കേസില്‍ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. ഹെലിയക്കെതിരെ പരാതി നല്‍കാൻ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് മകള്‍ക്ക് 30 ഗുളികകള്‍ നിർബന്ധിച്ച്‌ നല്‍കിയത്.സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച ചർച്ചകള്‍ക്ക് ഇടയാക്കിയ സംഭവമാണിത്. ഇറാനില്‍ നിന്ന് പുറത്തുവരുന്ന ഈ കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.A 19-year-old pregnant woman, identified as Helia Fattahi, was allegedly killed by her parents in Sanandaj, western Iran, after she told them she was expecting a child. Police have arrested the parents, who reportedly confessed during questioning, while the investigation continues.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews