മുംബൈ: (truevisionnews.com) ഐപിഎല്ലില്‍ റണ്‍വേട്ട 220 കടന്നിട്ടും ബൗളർമാർ നിസ്സഹായരാകുന്ന പശ്ചാത്തലത്തില്‍, ടി20 ക്രിക്കറ്റിന്റെ ഘടന തന്നെ മാറ്റിമറിക്കാവുന്ന നിർദ്ദേശങ്ങളുമായി ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കർ.
ബാറ്റർമാരും ബൗളർമാരും തമ്മിലുള്ള സന്തുലനം വീണ്ടെടുക്കാൻ മൂന്ന് വിപ്ലവകരമായ പരിഷ്കാരങ്ങളാണ് സച്ചിൻ മുന്നോട്ടുവെച്ചിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി മുംബൈയില്‍ നടന്ന 'ഇഎസ്പിഎൻ ക്രിക്‌ഇൻഫോ' അവാർഡ് ദാന ചടങ്ങിലാണ് സച്ചിൻ മനസ്സ് തുറന്നത്.
നിലവിലെ 'ഇംപാക്റ്റ് പ്ലെയർ' നിയമം ഐപിഎല്ലില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സച്ചിന്റെ പ്രധാന നിർദ്ദേശം. "വ്യക്തിപരമായ താല്‍പര്യത്തില്‍ പറയുകയാണെങ്കില്‍ ഇംപാക്റ്റ് പ്ലെയർ നിയമം ഇനി ഉണ്ടാകരുത്. ആകെ 20 ഓവർ മാത്രമുള്ള ഒരു ഫോർമാറ്റിലേക്ക് അധികമായി ഒരു ബാറ്ററെക്കൂടി ചേർക്കുമ്പോള്‍ കളിയിലെ സന്തുലനം പൂർണ്ണമായി തെറ്റുന്നു. ബൗളർമാർ ഇതിനകം തന്നെ വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ഈ നിയമം വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടാക്കുന്നത്," സച്ചിൻ വ്യക്തമാക്കി.
ടീമുകളുടെ ശരാശരി റണ്‍റേറ്റ് 10-ന് മുകളിലേക്ക് കുതിച്ച ഈ സീസണില്‍ 220-ന് മുകളിലുള്ള സ്കോറുകള്‍ പോലും സുരക്ഷിതമല്ലാതായി മാറിയിരുന്നു. 2023-ല്‍ ബിസിസിഐ കൊണ്ടുവന്ന ഈ നിയമം ബൗളർമാരുടെ സ്വാധീനം വൻതോതില്‍ കുറച്ചുവെന്ന് നേരത്തെ രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സച്ചിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: 'Impact player rule is killing bowlers, it should be done away with'; Sachin Tendulkar has three suggestions to change the T20 structure
#sports#Sachin Tendulkar#IPL

