കോഴിക്കോട് : (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് ഗ്രാമിന് 125 രൂപ കൂടി 13,475 രൂപയും പവന് 1,000 രൂപ കൂടി 1,07,800 രൂപയുമായി.
വെള്ളി ഗ്രാമിന് 5രൂപ കൂടി 250 രൂപയായി.
ഇന്നലെ പവന് 2,480 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 140 രൂപ വർധിച്ച സ്വർണ വില വൈകുന്നേരത്തോടെ 170 രൂപ കൂടി ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം വില 13350 രൂപയായി. പവൻ വില 1,06,800 രൂപയുമായി.
പശ്ചിമേഷ്യയില്‍ സംഘർഷത്തിന് അയവ് വരുകയും എണ്ണ വില വീപ്പക്ക് 75 ഡോളറിലേക്ക് താഴുകയും ചെയ്തതോടെ അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണി കുറയുകയാണെന്ന വാർത്തയാണ് സ്വർണത്തിന് തുണയായത്.
പണപ്പെരുപ്പ ഭീതി കുറഞ്ഞതോടെ അമേരിക്കയില്‍ പലിശ നിരക്ക് ഉയരാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വർണത്തില്‍ നിന്ന് കടപ്പത്രങ്ങളിലേക്ക് നിക്ഷേപങ്ങള്‍ നീങ്ങാനുള്ള സാധ്യത ഇല്ലാതാക്കും. ഇതാണ് സ്വർണത്തിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
Content Highlight: Today's Gold Price in Kerala
#Gold Pric#Silver price#Goldpricekerala

