(https://truevisionnews.com/) നിർബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താൻ അമേരിക്കയുടെ ആലോചന.
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം നടത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞത് 10 ശതമാനമെങ്കിലും തീരുവ ഈടാക്കാനും ആലോചനയുണ്ട്.
ഇന്ത്യയും മറ്റ് രാജ്യങ്ങളും: തീരുവ നിരക്കുകള്‍ ഇങ്ങനെ
നിര്‍ബന്ധിത തൊഴില്‍ രീതികള്‍ ഫലപ്രദമായി നിരോധിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത 54 രാജ്യങ്ങള്‍ക്ക് 12.5 ശതമാനം തീരുവ ചുമത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് ശുപാര്‍ശ ചെയ്യുന്നത്.
12.5% തീരുവ നേരിടുന്ന രാജ്യങ്ങള്‍: ഇന്ത്യ, ചൈന, വിയറ്റ്‌നാം, തായ്വാന്‍, യുണൈറ്റഡ് കിംഗ്ഡം , ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്.
10% തീരുവ ഈ രാജ്യങ്ങള്‍ക്ക്: നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്ത കാനഡ, ഇക്വഡോര്‍, യൂറോപ്യന്‍ യൂണിയന്‍ , ഇന്തോനേഷ്യ, മെക്‌സിക്കോ, പാകിസ്ഥാന്‍ എന്നീ 6 രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.
Content Highlight: Setback for India; US moves to impose additional duties of up to 12.5% on products

