Dailyhunt
ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്: ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശവാദം

ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്: ഉന്നത സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശവാദം

Truevisionnews 3 weeks ago

വാഷിങ്ടണ്‍:(truevisionnews.com) ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ രാജ്യം കനത്ത നാശത്തെ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി.

ടെഹ്‌റാനില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ടെഹ്‌റാനില്‍ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക നേതൃത്വത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഈ ആക്രമണം നടന്ന സമയത്തെക്കുറിച്ചോ കൊല്ലപ്പെട്ടവരെക്കുറിച്ചോ ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇറാൻ നരകതുല്യമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

യുഎസ് ആക്രമണം തുടർന്നാല്‍ പശ്ചിമേഷ്യയെ ഒന്നടങ്കം ബാധിക്കുന്ന ആണവ വികിരണ ഭീഷണി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. ഇത് ജിസിസി രാജ്യങ്ങളെയും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഇറാൻ വ്യക്തമാക്കുന്നു.

Trump makes a strong threat against Iran: Claims to have killed top military leaders

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews