Dailyhunt
ജഡ്ജിയെ ഡല്‍ഹിയിലെ വസതിയില്‍‌ ജീവനൊടുക്കിയ നിലയില്‍

ജഡ്ജിയെ ഡല്‍ഹിയിലെ വസതിയില്‍‌ ജീവനൊടുക്കിയ നിലയില്‍

Truevisionnews 1 week ago

ന്യൂഡല്‍ഹി: ( www.truevisionnews.com ) സൗത്ത് ഡല്‍ഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയില്‍ ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തി.

അമൻ കുമാർ ശർമ്മ(30 )യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരി ഭർത്താവാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂണ്‍ 19നാണ് അമൻ കുമാർ ശർമ ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ ചേർന്നത്.

പൂണെയിലെ സിംബയോസിസ് ലോ സ്കൂളില്‍ നിന്ന് 2018ല്‍ ബിഎ എല്‍എല്‍ബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവില്‍ സിവില്‍, ക്രിമിനല്‍ വിഭാഗങ്ങളിലായി നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Judge found dead at his residence in Delhi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews