Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്‍പറ്റയില്‍ രോഗിയുമായി പോയ ആംബുലൻസ്‌ തടഞ്ഞ്‌ മര്‍ദ്ദനം; കോഴിക്കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന്പേര്‍ കസ്റ്റഡിയില്‍

കല്‍പറ്റയില്‍ രോഗിയുമായി പോയ ആംബുലൻസ്‌ തടഞ്ഞ്‌ മര്‍ദ്ദനം; കോഴിക്കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന്പേര്‍ കസ്റ്റഡിയില്‍

Truevisionnews 1 week ago

ല്‍പ്പറ്റ: ( www.truevisionnews.com)വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റയാളുമായെത്തിയ ആംബുലൻസ്‌ തടഞ്ഞ്‌ ഡ്രൈവറെയും രോഗിയുടെ സഹോദരനെയും ആക്രമിച്ച കേസില്‍ മൂന്നുപേർ കസ്റ്റഡിയില്‍.

വൈത്തിരി തളിപ്പുഴ സ്വദേശി അനസ്‌(33), കോഴിക്കോട്‌ കല്ലായി ഇല്ലിക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ്‌(46), ഫറൂക്ക് പാറശ്ശേരിപറമ്പില്‍ വീട്ടില്‍ സജീഷ്‌ (44) എന്നിവരെയാണ്‌ കല്‍പ്പറ്റ പൊലീസ്‌ പിടികൂടിയത്‌.

കോറോത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവുമായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്ന ആംബുലൻസ്‌ പുഴമുടി അപ്പണവയലിലാണ്‌ പ്രതികള്‍ തടഞ്ഞ്‌ ആക്രമിച്ചത്‌.

കല്‍പ്പറ്റ ഭാഗത്തുനിന്നുംവന്ന പ്രതികള്‍ സഞ്ചരിച്ച കാർ ആംബുലൻസിനുനേരെ അപകടകരമായി വന്നത്‌ ചോദ്യംചെയ്‌തതോടെ ഡ്രൈവറെയും രോഗിയുടെ സഹോദനെയും മർദ്ദിക്കുകയായിരുന്നു.

കാറുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്‌ക്കാണ്‌ ആംബുലൻസിലെ യാത്രക്കാർ രക്ഷപ്പെട്ടത്‌. ആംബുലൻസ്‌ തടഞ്ഞതോടെ പൊലീസെത്തിയാണ്‌ രോഗിയെയും മർദനമേറ്റവരെയും ആശുപത്രിയില്‍ എത്തിച്ചത്‌.

Content Highlight: Content Highlights:- Ambulance carrying a patient was stopped and beaten up in Kalpetta

#Latest News#Attack Case#Kalpetta#Arrest

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews