Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാണിക്കാൻ വന്നതാവും...! തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു

കാണിക്കാൻ വന്നതാവും...! തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു

Truevisionnews 3 weeks ago

തൃശൂർ : ( www.truevisionnews.com)തൃശൂരില്‍ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കല്‍ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.

കാലില്‍ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങില്‍ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കല്‍ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlight: Content Highlights:- A doctor at the Thrissur Medical College was bitten by a snake

#Latest News#Snake Bite#Thrissur Medical Collage#Doctor

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews