Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് ; 27 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ് ; 27 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

Truevisionnews 6 years ago

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്ക് ഇന്ന് (ആഗസ്ത് 4) കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്സി ജീവനക്കാരനുമാണ്.
അതിനിടെ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 100 കണ്ണൂര്‍ സ്വദേശികള്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

ദുബൈയില്‍ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 30കാരന്‍, ജൂലൈ 21ന് മംഗലാപുരത്തു നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 29കാരന്‍, 41കാരന്‍, 29ന് മൈസൂരില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 63കാരന്‍, ബെംഗളൂരുവില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി 32കാരന്‍, 31ന് കൂര്‍ഗില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി 42കാരന്‍, ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ കൂടാളി സ്വദേശി 27കാരന്‍ എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍.

read also : കൊവിഡ് : കണ്ണൂര്‍ ജില്ലയില്‍ 100 പേര്‍ക്കു കൂടി രോഗമുക്തി

പരിയാരം സ്വദേശി 40കാരന്‍, പയ്യന്നൂര്‍ സ്വദേശികളായ (ഇപ്പോള്‍ താമസം കുഞ്ഞിമംഗലത്ത്) 12 വയസ്സുകാരന്‍, 17കാരി, 42കാരി, 21കാരന്‍, ചെറുതാഴം സ്വദേശി 30കാരന്‍, കുഞ്ഞിമംഗലം സ്വദേശികളായ 36കാരന്‍, 45കാരി, 85കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 19കാരന്‍, കൂത്തുപറമ്ബ സ്വദേശികളായ 52കാരന്‍, ആറു വയസ്സുകാരന്‍, 70കാരി, 29കാരി, കുന്നോത്തുപറമ്ബ് സ്വദേശികളായ 22കാരി, 65കാരി, നാറാത്ത് സ്വദേശികളായ 43കാരി, 21കാരി, തലശ്ശേരി സ്വദേശികളായ ഒന്‍പത് വയസ്സുകാരന്‍, മൂന്നു വയസ്സുകാരി, രണ്ടു വയസ്സുകാരി, 58കാരി, 31കാരന്‍, 24കാരി, 25കാരി, നാലു വയസ്സുകാരന്‍, ന്യൂമാഹി സ്വദേശി (ഇപ്പോള്‍ തലശ്ശേരിയില്‍ താമസം) മൂന്നു വയസ്സുകാരി എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പുതുതായി രോഗം സ്ഥിരീകരിച്ച ഡിഎസ്സി ജീവനക്കാരന്‍ തമിഴ്നാടി സ്വദേശിയായ 21കാരനാണ്. കുന്നോത്തുപറമ്ബ സ്വദേശി 41കാരി (ആശ വര്‍ക്കര്‍), കൊട്ടിയൂര്‍ സ്വദേശി 47കാരി (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1476 ആയി. ഇതില്‍ 1100 പേര്‍ രോഗ മുക്തി നേടി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9505 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 80 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 151 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 9 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 56 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും വീടുകളില്‍ 9154 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 32341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews