ഐസ്ക്രീം പാർലറുകളില്‍ വലിയ വില കൊടുത്ത് വാങ്ങുന്ന ടെൻഡർ കോക്കനട്ട് ഐസ്ക്രീം ഇനി നമുക്ക് വീട്ടില്‍ തന്നെ വളരെ ലാഭത്തില്‍ ഉണ്ടാക്കിയാലോ?
അതും മെഷീനോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ. നല്ല വെണ്ണ പോലെ അലിഞ്ഞു പോകുന്ന ഈ നാച്ചുറല്‍ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...
ആവശ്യമായ ചേരുവകള്‍
കരിക്കിൻ കാമ്പ് : 1.5 കപ്പ് (നല്ല വെണ്ണ പോലെയുള്ള കാമ്പ്)
കരിക്കിൻ വെള്ളം: 3-4 ടേബിള്‍ സ്പൂണ്‍
വിപ്പിംഗ് ക്രീം : 1 കപ്പ് (നല്ല തണുപ്പിച്ചത്)
മില്‍ക്ക് മെയ്ഡ് : ½ കപ്പ് (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കരിക്കിൻ കാമ്പ് അല്പം കരിക്കിൻ വെള്ളം ചേർത്ത് മിക്സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കുക. ബാക്കിയുള്ള പകുതി കപ്പ് കാമ്പ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക (ഐസ്ക്രീം കഴിക്കുമ്പോള്‍ ഈ കഷ്ണങ്ങള്‍ വായയില്‍ വരുന്നത് നല്ല രുചിയായിരിക്കും).
ഒരു ബൗളില്‍ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെക്രീം കട്ടിയായി വരുന്നത് വരെ പതപ്പിക്കുക . വിപ്പ് ചെയ്ത ക്രീമിലേക്ക് മില്‍ക്ക് മെയ്ഡും അരച്ചു വെച്ചിരിക്കുന്ന കരിക്കിൻ പേസ്റ്റും ചേർക്കുക. ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് സാവധാനം ഇളക്കി യോജിപ്പിക്കുക .
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കരിക്കിൻ കഷ്ണങ്ങള്‍ കൂടി ചേർത്ത് ഒന്ന് ഇളക്കുക. ഈ മിശ്രിതം ഒരു എയർ ടൈറ്റ് ബോക്സിലേക്ക് മാറ്റി മുകള്‍ഭാഗം നിരപ്പാക്കുക. ഇതിനു മുകളില്‍ ഒരു പ്ലാസ്റ്റിക് കവർ അല്ലെങ്കില്‍ ഫോയില്‍ പേപ്പർ വെച്ച് മൂടുന്നത് ഐസ്ക്രീമിന് മുകളില്‍ ഐസ് ക്രിസ്റ്റലുകള്‍ ഉണ്ടാകാതിരിക്കാൻ സഹായിക്കും. 8-10 മണിക്കൂർ ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്യുക.
Do you have charcoal? Then you can make natural ice cream at home; no more buying it from outside!

