കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് പള്ളപ്പാടിയില്‍ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആള്‍ക്കാരുടെ മുന്നില്‍ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്.
മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുള്‍ റഹ്മാൻ പറഞ്ഞു. മരണത്തില്‍ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസില്‍ പരാതി നല്‍കി.
സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോണ്‍ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തില്‍ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Content Highlight: Woman Commits Suicide At Husband House In Kasaragod
#Latest News#Woman#Commits Suicide#Kasaragod#Police Case

