Dailyhunt
കഷ്ടപ്പാട് തന്നെ ....!  'കണ്ണടക്കുള്ളില്‍ ഒളി ക്യാമറവെച്ച്‌ ബൂത്തിനുള്ളില്‍ കയറി'; കാസര്‍ഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയില്‍

കഷ്ടപ്പാട് തന്നെ ....! 'കണ്ണടക്കുള്ളില്‍ ഒളി ക്യാമറവെച്ച്‌ ബൂത്തിനുള്ളില്‍ കയറി'; കാസര്‍ഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയില്‍

Truevisionnews 3 days ago

കാസർഗോഡ് : (https://truevisionnews.com/) കാസർഗോഡ് ഉദുമയില്‍ യു ഡി എഫ് ചീഫ് ഏജന്റ് പിടിയില്‍ . കണ്ണടക്കുള്ളില്‍ ഒളി ക്യാമറവെച്ച്‌ ബൂത്തിനുള്ളില്‍ കയറിയ ബി എം ജമാലിനെയാണ് പിടികൂടിയത് .

യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാല്‍ . കാസർഗോട്ടെ പ്രധാന കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ബി എം ജമാല്‍

ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്കൂളിലെ 165-ാം നമ്ബർ ബൂത്തിലാണ് സംഭവം. ജമാല്‍ ധരിച്ച കണ്ണടയില്‍ ക്യാമറയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതില്‍ ക്യാമറയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് ബി.എം. ജമാലിന്റെ വിശദീകരണം.

ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തില്‍ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.

Kasaragod UDF chief agent arrested

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews