പയ്യന്നൂർ: ( www.truevisionnews.com) സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.
തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി. ജൂണ്‍ 22-ന് രാവിലെ 11 മണിയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഭവം. പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പ്രഥമ വിവര റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകള്‍ക്ക് പുറമെ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ജൂലൈ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
Content Highlight: Physical Education teacher's brutality 8th-grade student brutally beaten in Payyannur police have registered a case
#Latest News#Brutal Beat#Physical Education Teacher#Payyannur Police#Registered Case

