തൃശൂർ:( www.truevisionnews.com ) കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ചെടുത്ത ഫണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാല്‍.
അച്ഛനോടുള്ള സ്നേഹം കാരണം ഒട്ടേറെപ്പേർ പണം നല്‍കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഈ തുക എവിടെപ്പോയെന്ന് ആർക്കും അറിയില്ലെന്നും പത്മജ പറഞ്ഞു.
കെ കരുണാകരന്റെ സ്മാരകത്തിനായി 50 കോടി രൂപ പിരിച്ചെന്ന പി സരിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പത്മജയുടെ ഈ പ്രതികരണം. കഴിഞ്ഞ ദിവസവും സ്മാരകം പണിയാൻ ഉദ്ദേശിച്ച സ്ഥലത്ത് പോയിരുന്നുവെന്നും എന്നാല്‍ അവിടെ യാതൊരു വികസനവും നടന്നിട്ടില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
K Karunakaran memorial fund was sunk by leaders; Padmaja Venugopal against Congress

